App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശെരിയായ പ്രസ്താവന ഏത്?

1.മാംസ ഭാഗങ്ങളിലൂടെ തുളച്ചു കയറാൻ കഴിവുള്ള കിരണം ആണ് എക്സ്റേ.

2.  എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വില്യം റോണ്ട്ജൻ.

3.എക്സ്-റേ തരംഗങ്ങൾക്ക് ഭൗമാന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലേക്ക് എത്താനാവില്ല

A1 മാത്രം ശരി

B1ഉം 2ഉം ശരി

C1ഉം 3ഉം ശരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Read Explanation:

എക്സ് റേ (X-ray)

  • 0.01 മുതൽ 10 നാനോമീറ്റർ വരെ തരംഗ ദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് എക്സ് കിരണം (X-ray) എന്നറിയപ്പെടുന്നത്.

  • 1895-ൽ വില്യം റോൺട്ജൻ ഡിസ്ചാർജ്ജ് ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷണങ്ങൾക്കിടെ അവിചാരിതമായി കണ്ടെത്തിയ വികിരണങ്ങളാണ്‌ ഇവ.
  • എക്സ്-റേ ബീം വായുവിലൂടെ സഞ്ചരിക്കുകയും ശരീരകലകളുമായി സമ്പർക്കം പുലർത്തുകയും ഒരു മെറ്റൽ ഫിലിമിൽ അവയുടെ ചിത്രം പ്രതിഫലിപ്പിക്കുകയം ചെയ്യുന്നു.

  • അവയവങ്ങളും ചർമ്മവും പോലുള്ള മൃദുവായ ടിഷ്യൂകൾക്ക് ഉയർന്ന ഊർജ്ജ രശ്മികളെ ആഗിരണം ചെയ്യാൻ കഴിയില്ല, തദ്ഫലമായി എക്സ്-റേ  അവയിലൂടെ കടന്നുപോകുന്നു.

  • എന്നൽ ശരീരത്തിനുള്ളിലെ സാന്ദ്രമായ വസ്തുക്കൾ അതായത് അസ്ഥികൾ പോലെയുള്ളവ,എക്സ്-റേ വികിരണം ആഗിരണം ചെയ്യുന്നു

  • അതിനാൽ അവയ്ക്ക് ഉള്ളിലൂടെ കടന്നു കടന്നുപോയി ചിത്രങ്ങൾ പ്രതിഫലിപ്പിക്കാൻ എക്സ്-റേക്ക് കഴിയുന്നില്ല.

  • എക്സ്-റേ തരംഗങ്ങൾക്ക് ഭൗമാന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലേക്ക് എത്താനാവില്ല

Related Questions:

The quantity of matter a substance contains is termed as
ഗോളോപരിതലത്തിൽ വൈദ്യുത മണ്ഡലം (Field at the surface of the shell) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
ദ്രവ്യത്തിന്റെ ഏതു അവസ്ഥയാണ് 2023ൽ കണ്ടെത്തിയത് ?
ഒരു വസ്തുവില്‍ 10 N ബലം തുടര്‍ച്ചയായി പ്രയോഗിച്ചപ്പോള്‍ 2 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കില്‍ ചെയ്ത പ്രവൃത്തിയുടെ അളവ് കണക്കാക്കുക ?
ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.