App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :

Aഅമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും

Bഅമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Cസപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും

Dസപ്തമി വേലികൾ ദുർബലമായവയാണ്

Answer:

B. അമാവാസി, പൗർണമി ദിവസങ്ങളിൽ ദുർബലമായ വേലികളാണ് ഉണ്ടാകുന്നത്

Read Explanation:

വേലികൾ

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
  • സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
  • ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.

  • അമാവാസി, പൗർണമി ദിവസങ്ങളിൽ സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ആയിരിക്കും.
  • ഈ ദിവസങ്ങളിൽ സൂര്യനെയും ചന്ദ്രനെയും ആകർഷണശക്തി കൂടുതലായിരിക്കും.
  • തന്മൂലം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ വേലിയേറ്റം ഉണ്ടാകുന്നു.
  • ഇത്തരം വേലിയേറ്റങ്ങൾ ആണ് വാവുവേലികൾ എന്നു അറിയപ്പെടുന്നത്.

  • സപ്തമി വേലികൾ ഉണ്ടാകുമ്പോൾ സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലായിരിക്കും.
  • സപ്തമി വേലികൾ ദുർബലമായവയാണ്

Related Questions:

അന്തരീക്ഷ പാളിയായ ട്രോപ്പോസ്ഫിയറിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ഏതെല്ലാം വാചകങ്ങൾ ശരിയാണ് ?

  1. ഈ പാളിയിൽ ഊഷ്മാവ് ഓരോ 165 മീറ്ററിനും 1°C എന്ന തോതിൽ മുകളിലോട്ടു പോകുമ്പോൾ കുറയുന്നു.
  2. അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴെയുള്ള പാളി
  3. ഉയരം 15 മുതൽ 50 കി. മീറ്റർ വരെ.
  4. ഈ മേഖലയിലാണ് ഓസോൺ പാളി കാണപ്പെടുന്നത്
    വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏതാണ് ?
    ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1. ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലമാണ് അന്തരീക്ഷം. 
    2. വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ
    3. അന്തരീക്ഷ വായുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്
      ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയ വർഷം ഏതാണ് ?