Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏത്?

  1. ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
  2. ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
  3. ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും.
  4. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റെയും ശുദ്ധജലത്തിന്റെയും സാന്ദ്രത വ്യത്യാസം കൊണ്ടാണ്.

    Aഎല്ലാം തെറ്റ്

    B4 മാത്രം തെറ്റ്

    C1 മാത്രം തെറ്റ്

    D1, 2 തെറ്റ്

    Answer:

    C. 1 മാത്രം തെറ്റ്

    Read Explanation:

    • ഒരു വസ്തു പൂർണമായോ, ഭാഗികമായോ, ഒരു ദ്രാവകത്തിൽ മുങ്ങിയിരുന്നാൽ, അതിന്മേൽ ദ്രാവകം മുകളിലേക്ക് ഉപയോഗിക്കുന്ന ബലം ആണ്, പ്ലവക്ഷമ ബലം. • പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ: 1. ദ്രാവകത്തിന്റെ സാന്ദ്രത കൂടുമ്പോൾ, പ്ലവക്ഷമ ബലം കൂടുന്നു 2. വസ്തുവിന്റെ വ്യാപ്തം കൂടുമ്പോൾ, പ്ലവക്ഷമ ബലം കൂടുന്നു


    Related Questions:

    ദ്രാവക ഉപരിതലം പാടപോലെ വർത്തിക്കുന്ന പ്രതലബലത്തിന് കാരണമാകുന്നത് തന്മാത്രകൾ തമ്മിലുള്ള ഏത് ആകർഷണ ബലമാണ്?
    ബ്ലേയ്സ്‌ പാസ്‌ക്കൽ ഏതു രാജ്യക്കാരൻ ആയിരുന്നു ?
    സോപ്പ് കഷ്ണമെടുത്ത് ജലോപരിതലത്തിൽ സ്പർശിച്ചാൽ എന്ത് സംഭവിക്കും ?
    പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്തത് തിരഞ്ഞെടുക്കുക:
    വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം: