Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന എതാണ്?

1.വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരുവിലൂടെ വീശുന്ന പ്രാദേശികവാതം ചിനൂക്ക് എന്ന പേരിൽ അറിയപ്പെടുന്നു.

2.ഇവ കനേഡിയന്‍ സമതലത്തിലെ ശൈത്യത്തിന് കാഠിന്യം കുറച്ച് ഗോതമ്പ് കൃഷിക്ക് സഹായകമാവുന്നു.

A1 മാത്രം തെറ്റ്.

B2 മാത്രം തെറ്റ്.

C1ഉം 2ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ്.

Answer:

D. 1ഉം 2ഉം ശരിയാണ്.

Read Explanation:

ചിനുക്ക്‌

  • വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ്‌ ചിനുക്ക്‌
  • ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നതിനാലാണ്‌ ഇവയ്ക്ക് ഈ പേര് ലഭിച്ചത്.
  • 'മഞ്ഞു തീനി' എന്നാണ് ചിനുക്ക്‌ എന്ന വാക്കിൻ്റെ അർത്ഥം.
  • ശൈത്യ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഈ കാറ്റ്‌ ഏറെ പ്രയോജന്രപദമാണ്‌.

Related Questions:

തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന ഏത്?

1.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വര്‍ധിക്കുന്നു.

2.മധ്യരേഖയില്‍ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം കുറയുന്നു.

3.മധ്യരേഖയിൽ നിന്ന് നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിന് വ്യത്യാസം സംഭവിക്കുന്നില്ല.

കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ എന്നർത്ഥം വരുന്ന പദം ഏത് ?
ആർദ്രതയും അന്തരീക്ഷ മർദ്ദവും _____ അനുപാതത്തിലാണ് .
ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത് ?
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകൾ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?