Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഗുലാംഗിരി എന്ന ഗ്രന്ഥം രചിച്ചു.
  2. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
  3. 1916-ൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    ആനി ബസന്റ്

    • ആനി ബസന്റിന്റെ ജന്മദേശം - ലണ്ടൻ

    • ആനി ബസന്റിന്റെ യഥാർത്ഥ നാമം - ആനിവുഡ്

    • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്ന വ്യക്തി - ആനി ബസന്റ്

    • ആനി ബസന്റ് ഇന്ത്യയിലേക്ക് വന്ന വർഷം - 1893

    • ആനി ബസന്റ് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായ വർഷം - 1889 മെയ് 21

    • തിയോസഫിക്കൽ സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയ വ്യക്തി - ആനി ബസന്റ്

    • ആനി ബസന്റ് കോൺഗ്രസ്സിൽ അംഗമായ വർഷം - 1914

    • INC യുടെ ആദ്യ വനിതാ പ്രസിഡന്റ് - ആനി ബസന്റ്

    • ആനിബസന്റ് ഇന്ത്യയിൽ ഹോം റൂൾ ലീഗ് സ്ഥാപിച്ച വർഷം - 1916 ഓഗസ്റ്റ് 1

    • 1898-ൽ ബനാറസിൽ സെന്ട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചത് - ആനി ബസന്റ്

    • ആനി ബസന്റ് ആരംഭിച്ച പത്രങ്ങൾ : കോമൺ വീൽ , ന്യൂ ഇന്ത്യ

    • ആനി ബസന്റ് അഡയാർ കേന്ദ്രീകരിച്ച് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് സെപ്തംബറിൽ 1916

    • ഹോംറൂൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ചത് - ആനി ബസന്റ്

    • കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വനിത ആനി ബസന്റ് (1917, കൽക്കട്ട സമ്മേളനം)

    • 1917-ൽ വുമൺസ് ഇന്ത്യാ അസോസിയേഷൻ ആരംഭിച്ചത് - ആനി ബസന്റ്

    • "സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ച വനിത - ആനി ബസന്റ്

    • ആനി ബസന്റ് അന്തരിച്ച വർഷം - 1933

    • ആനി ബസന്റിന്റെ അന്ത്യ വിശ്രമസ്ഥലം അറിയപ്പെടുന്നത് - ഗാർഡൻ ഓഫ് റിമംബറൻസ്

    • ആനി ബസന്റിന്റെ പ്രധാന കൃതികൾ :

    • വേക്ക് അപ്പ് ഇന്ത്യ

    • ഏൻഷ്യന്റ് വിസ്ഡം

    • വൈ അയാം എ സോഷ്യലിസ്റ്റ്

    • ദ ലോ ഓഫ് പോപ്പുലേഷൻ

    • മൈ പാത്ത് ടു എത്തീസം

    • ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.



    • മഹാരാഷ്ട്രയിലെ സാമൂഹ്യ നവോത്ഥാന നായകനായിരുന്ന ജ്യോതി റാവു ഫൂലെ രചിച്ച മറാത്തി ഗ്രന്ഥമാണ് ഗുലാം ഗിരി.

    • അടിമത്തം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

    • 1873 ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ഫൂലെയുടെ ആശയ ചിന്താഗതികൾ പ്രതിപാദിച്ചിരിക്കുന്നു.


    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ? 

    1. ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതാരിരുന്നു കോൺഗ്രസ് രൂപവൽക്കരണത്തിന്റെ ലക്‌ഷ്യം  
    2. 1884 ൽ രൂപവൽക്കരിക്കപ്പെട്ട  ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടനയാണ് 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായി രൂപാന്തരപ്പെട്ടത്  
    3. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പേര് നിർദേശിച്ചത് - ദാദാഭായ് നവറോജി 

     

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?
    Which specific event or meeting facilitated T.K. Madhavan's ability to bring the issue of untouchability in Kerala to Mahatma Gandhi's direct attention?
    രാഹുൽ ഗാന്ധി INC പ്രസിഡന്റ് ആയ വർഷം ഏതാണ് ?
    കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി" എന്ന് വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?