Challenger App

No.1 PSC Learning App

1M+ Downloads
പ്രമുഖ ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജിയെ പരിഗണിക്കുമ്പോൾ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

Aആനന്ദമഠം, ദേവി ചൗധരാണി, സീതാറാം എന്നിവ ബങ്കിം ചന്ദ്രയുടെ കൃതികളാണ്

Bബങ്കിം ചന്ദ്രയെ ബംഗാളിലെ സർ വാൾട്ടർ സ്കോട്ട് എന്നാണ് വിളിച്ചിരുന്നത്

Cഫ്രേസർ ബങ്കിം ചന്ദ്രയെ ആധുനിക ഇന്ത്യയിലെ ആദ്യത്തെ മഹാനായ' സർഗ്ഗാത്മക പ്രതിഭയായി കണക്കാക്കി

Dബംഗാളിലെ സ്റ്റുഡൻ്റ്സ് ലിറ്റററി ആൻഡ് സയൻ്റിഫിക് സൊസൈറ്റിയുടെ പിന്നിലെ പ്രധാന നേതാവ് ബങ്കിം ചന്ദ്രയായിരുന്നു

Answer:

D. ബംഗാളിലെ സ്റ്റുഡൻ്റ്സ് ലിറ്റററി ആൻഡ് സയൻ്റിഫിക് സൊസൈറ്റിയുടെ പിന്നിലെ പ്രധാന നേതാവ് ബങ്കിം ചന്ദ്രയായിരുന്നു

Read Explanation:

  • ദേശീയഗീതമായ വന്ദേമാതരം രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്.

  • 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്

  • ബങ്കിം ചന്ദ്ര ബംഗാളിലെ 'സർ വാൾട്ടർ സ്കോട്ട് ' എന്ന് അറിയപ്പെടുന്നു

  • ആനന്ദമഠം, ദേവി ചൗധരാണി, സീതാറാം എന്നിവ ബങ്കിം ചന്ദ്രയുടെ പ്രശസ്ത കൃതികളാണ്

  • ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ്

  • ബങ്കിം ചന്ദ്രയെ ആധുനിക ഇന്ത്യയിലെ ആദ്യത്തെ മഹാനായ' സർഗ്ഗാത്മക പ്രതിഭ' എന്നു വിശേഷിപ്പിച്ചത് - R.W ഫ്രേസർ

  • ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം - ബംഗാ ദർശൻ


Related Questions:

ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?
"Why I am an Atheisť - ആരുടെ ആത്മകഥയാണ് ?
The constitution of India : Cornerstone of a Nation was written by :
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?