App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

A1 & 2

B1 & 3

C3 & 4

D2 & 4

Answer:

B. 1 & 3

Read Explanation:

  • ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു.
  • 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.
  • ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.
  • 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു.
  • രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.
  • 1826 ൽ ലോവർ ബർമയുമായി 'യാന്തബു ഉടമ്പടി' ഒപ്പുവെച്ചതിലൂടെ യുദ്ധം അവസാനിച്ചു 

Related Questions:

താഴെ പറയുന്നവയിൽ ചാൾസ് മെറ്റ്കാഫുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു 

2) ലാഹോർ സന്ധി ഒപ്പുവെച്ചു 

3) ഇന്ത്യൻ പ്രസിൻ്റെ മോചകൻ എന്നറിയപ്പെട്ടു 

4) ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചു 

The ________________ was appointed by the then Viceroy of India, Lord Minto, to look after the question of extending the representative element in the Legislative Council of Muslims.

ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?

1) ബ്രിട്ടീഷിന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്നു 

2) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ 

3) ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായിരുന്നു സ്ഥാനപ്പേര് 

4) റിംഗ് ഫെൻസ് എന്ന നയത്തിൻ്റെ ശില്പി.

മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ ആര് ?

Who was considered as the father of Indian Local Self Government?