Challenger App

No.1 PSC Learning App

1M+ Downloads

ദാമോദർ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി.

2.ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്.

3.492 കിലോമീറ്ററാണ് ദാമോദർ നദിയുടെ നീളം.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Read Explanation:

'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയാണ് ദാമോദർ. ഒരുപാട് വെള്ളപ്പൊക്കങ്ങൾക്ക് കാരണമായിട്ടുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിശേഷണം,എന്നാൽ അണക്കെട്ടുകളുടെ നിർമ്മാണത്തോടെ ഈ നാശനഷ്ടങ്ങൾ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്. ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പശ്ചിമ ബംഗാളിലേക്കൊഴുകുന്ന ദാമോദർ ഹുഗ്ലി നദിയുമായി ചേരുന്നു. 592 കിലോമീറ്ററാണ് ഈ നദിയുടെ നീളം.


Related Questions:

കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌.

2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.

3.ഉത്തർപ്രദേശിലാണ് 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി  ചെയ്യുന്നത് 

4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?
ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :