- വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക്  എത്തിച്ചേരുന്നു  
- കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങളാണ്  സാധാരണയായി അന്തരീക്ഷം ഉൾക്കൊള്ളുന്ന പൊടിപടലങ്ങൾ. 
- അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ് സാധാരണയായി പൊടിപടലങ്ങൾ കണ്ടുവരുന്നത്. 
- താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു. 
- ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റു മൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടുതലായി കാണപ്പെടുന്നു. 
- അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി (Hydroscopic nuclei) വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് മേഘങ്ങൾ രൂപംകൊള്ളുന്നത്  
- അന്തരീക്ഷത്തിലെ നേര്‍ത്ത പൊടിപടലങ്ങള്‍ കേന്ദ്രീകരിച്ച് ത്വരിതമായി ഖനീകരണം നടക്കുന്നു 
- ഇത് മേഘരൂപീകരണത്തിനും മഴയ്ക്കും കാരണമാകുന്നു 
- അതിനാല്‍ പൊടിപടലങ്ങളെ ഘനീകരണ മര്‍മം എന്നു വിളിക്കുന്നു.