App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. പരിസ്ഥിതി (സംരക്ഷണ) നിയമം 1986-ൽ നിലവിൽ വന്നു.
  2. 1980-ലെ വനസംരക്ഷണ നിയമം രാജ്യത്തെ വനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി നിലവിൽ വന്നു
  3. ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ട് 2020 പ്രകാരം 18-10-2020-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായി.

    Aഒന്നും രണ്ടും

    Bരണ്ട് മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    പരിസ്ഥിതി സംരക്ഷണ നിയമം, 1986 (Environment Protection Act, 1986):

    • പരിസ്ഥിതിയുടെ എല്ലാ തരത്തിലുള്ള മലിനീകരണങ്ങൾ കുറയ്ക്കുവാനും, പരിസ്ഥിതിക്ക് കോട്ടം വരുന്ന രീതിയിലുള്ള വ്യവസായവൽക്കരണം, നിയന്ത്രിക്കുവാനുമായി ഇന്ത്യയിൽ നിലവിൽ വന്ന നിയമമാണ്, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം. 
    • ഭോപ്പാൽ വാതക ദുരന്തമാണ്, പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുവാൻ ഇടയായ സംഭവം.  
    • ഇന്ത്യയിൽ മുഴുവനായി ഈ നിയമം നിലവിൽ വന്നത് - നവംബർ 19, 1986.

    വന സംരക്ഷണ നിയമം (Forest Conservation Act, 1980):

    • വനത്തിന്റെയും, വന വിഭവങ്ങളുടെയും സംരക്ഷണവും, വന നശീകരണം തടയുന്നതിനും ലക്ഷ്യമിട്ട്, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ്, വന സംരക്ഷണ നിയമം.
    • വന സംരക്ഷണ നിയമം നിലവിൽ വന്നത്, 1980, ഒക്ടോബർ 25 ന്. 
    • ഈ നിയമത്തിൽ, വന സംരക്ഷണവുമായി ബന്ധപ്പെട്ട 5 സെക്ഷനുകൾ ഉണ്ട്. 
    • 1980 ലെ, വന സംരക്ഷണ നിയമം, ഭേദഗതി ചെയ്തത് 1988 ലാണ്.

    ദേശീയ ഹരിത ട്രിബ്യൂണൽ (National Green Tribunal)

    • ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ട്, 2010 പ്രകാരം രൂപീകരിച്ച ഒരു പ്രത്യേക ജുഡീഷ്യൽ ബോഡിയാണ് NGT.
    • വനം, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും,വേഗത്തിലും തീർപ്പാക്കുക എന്നതാണ് NGT യുടെ ലക്ഷ്യം.
    • ഡൽഹിയാണ് NGTയുടെ ആസ്ഥാനം.
    • ഭോപ്പാൽ, പൂനെ, കൊൽക്കത്ത, ചെന്നൈ എന്നിവയാണ് ഡൽഹിക്ക് പുറമെയുള്ള NGT യുടെ ട്രിബ്യൂണലുകൾ .
    • NGT സ്ഥാപിച്ചതിലൂടെ, ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്ക്കും ശേഷം ഒരു പ്രത്യേക പരിസ്ഥിതി ട്രിബ്യൂണൽ അവതരിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.

    Related Questions:

    What approach offers a new and holistic perspective on addressing disasters and has been significantly emphasized in managing disaster situations?
    കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം, പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ശുപാർശ ചെയ്യാനായി 1999 -ൽ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷൻ ആരാണ് ?
    The Forest (Conservation) Act was enacted in the year?
    കമ്മ്യൂണിറ്റി റിസർവ്വുകളെയും കൺസർവേഷൻ റിസർവ്വുകളെയും കുറിച്ച ആദ്യമായി പരാമർശിക്കുന്ന വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഭേദഗതി നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു ?

    Identify the incorrect statement(s) regarding the 'During-disaster' stage of the Disaster Management Cycle.

    1. This stage primarily involves long-term rehabilitation and reconstruction efforts.
    2. Immediate actions and responses are prioritized during this stage.
    3. The main goal of this stage is to save lives and provide prompt assistance.
    4. Activities typically include search and rescue operations, and emergency medical aid.