Question:

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു. ജീൻ സീക്വൻസിങ്ങിനും ജീൻ വിശകലനത്തിനും ജനിതക ഫിംഗർപ്രിന്റ് പരിശോധനയ്ക്കും പകർച്ചവ്യാധികളുടെ കണ്ടെത്തലിനും ഡി.എൻ.എ യുടെ പരിണാമപരമായ അപഗ്രഥനത്തിനും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.


Related Questions:

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

2.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു.

അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .

2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.

ഡി എൻ എ കണ്ടുപിടിച്ചതാര്?