App Logo

No.1 PSC Learning App

1M+ Downloads

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.
  2. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  3. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു
  4. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻകമ്മീഷണറെ നിയമിക്കുന്നത്.

    A1, 3, 4 ശരി

    B2, 4 ശരി

    C1 തെറ്റ്, 2 ശരി

    D4 മാത്രം ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

    • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇന്ത്യൻ ഭരണഘടനയുടെ 243(കെ) അനുച്ഛേദപ്രകാരം രൂപവത്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
    • പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • അഞ്ച് വർഷക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമെ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതിരഞ്ഞെടുപ്പും കമ്മീഷനാണ് നടത്തുന്നത്.
    • ഭരണഘടനാപരമായ ചുമതലകൾക്കുപുറമെ തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരം കമ്മിഷന് നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.
    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം - ഇംപീച്ച്മെന്റ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി)

    • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - അഞ്ച് വർഷം അഥവാ 65 വയസ്സ് 


    Related Questions:

    ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും?
    "നാരി ശക്തി വന്ദൻ അധിനീയം" ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത്?
    ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്നതിൽ ആരെ തെരഞ്ഞെടുക്കുവാൻ ആണ് ?

    അനുപാതിക പ്രാതിനിധ്യ വ്യവസ്ഥ പ്രകാരമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്ത‌ാവനകൾ വായിച്ച് ഉത്തരം എഴുതുക :

    1. ഓരോ നിയോജക മണ്ഡലങ്ങളും ഭൂമിശാസ്ത്രപരമായി വലിയ ഭൂപ്രദേശങ്ങളായിരിക്കും
    2. ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു
    3. വോട്ടർമാർക്ക് സ്ഥാനാർത്ഥിക്ക് നേരിട്ട് വോട്ട് നൽകുവാൻ സാധിക്കും
      2024 -ൽ ഉപതെരഞ്ഞെടുപ്പ് നടന്ന നിയസഭാ മണ്ഡലങ്ങൾ ?