Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിളുകളെ സംബന്ധിച്ച്താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏവയാണ്ശരിയായത് ?

  1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243A ഗ്രാമസഭ രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥ നൽകുന്നു.
  2. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 249 ദേശീയ താൽപര്യത്തിന്റെ പേരിൽ സംസ്ഥാന പട്ടികയിലെ ഏതെങ്കിലും വിഷയത്തിൽ നിയമം നിർമ്മിക്കാൻ പാർലമെന്റിന് അധികാരംനൽകുന്നു.
  3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 44 "സംസ്ഥാനം ഗ്രാമപഞ്ചായത്തുകൾസംഘടിപ്പിക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കണം" എന്ന് പറയുന്നു.
  4. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 312 പാർലമെന്റിന് അഖിലേന്ത്യാ സർവീസുകൾ സൃഷ്ടിക്കാൻ അധികാരം നൽകുന്നു.

    A(ii), (iii) എന്നിവ മാത്രം

    B(i), (ii), (iv) എന്നിവ മാത്രം

    C(i), (iii) എന്നിവ മാത്രം

    Dമുകളിൽപറഞ്ഞവയെല്ലാം (i), (ii), (iii), (iv).

    Answer:

    B. (i), (ii), (iv) എന്നിവ മാത്രം

    Read Explanation:

    • ആർട്ടിക്കിൾ 243A: ഗ്രാമസഭയെക്കുറിച്ചുള്ള പരാമർശം ഇവിടെയുണ്ട്. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് ഗ്രാമസഭ.
    • ആർട്ടിക്കിൾ 249: ദേശീയ താൽപര്യം മുൻനിർത്തി സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമം നിർമ്മിക്കാൻ രാജ്യസഭയ്ക്ക് പ്രമേയം പാസാക്കി പാർലമെന്റിനെ അധികാരപ്പെടുത്താം. ഇത് ഫെഡറൽ തത്വങ്ങളിൽ പാർലമെന്റിന് നൽകുന്ന പ്രത്യേക അധികാരം കൂടിയാണ്.
    • ആർട്ടിക്കിൾ 40: സംസ്ഥാനങ്ങൾ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 40 ആണ് (Directive Principles of State Policy). അതിനാൽ മൂന്നാമത്തെ പ്രസ്താവന തെറ്റാണ്.
    • ആർട്ടിക്കിൾ 44: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ഈ ആർട്ടിക്കിൾ പറയുന്നത്.
    • ആർട്ടിക്കിൾ 312: പുതിയ അഖിലേന്ത്യാ സർവീസുകൾ (All India Services) സൃഷ്ടിക്കുന്നതിനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. രാജ്യസഭയ്ക്ക് ഇതിനായി പ്രത്യേക അധികാരമുണ്ട്.

    Related Questions:

    ജനാധിപത്യ പ്രവർത്തനത്തിന് രാഷ്ട്രീയ പാർട്ടികൾ അനിവാര്യമായി കണക്കാക്കുന്നത് എന്തുകൊണ്ട്?
    കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം ഏത്?
    ചരിത്രത്തിലെ ഏറ്റവും വലിയ ചൂതാട്ടമായി ഒരു ഇന്ത്യൻ പത്രാധിപർ വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു?

    The Child Labour (Prohibition and Regulation) Act, 1986

    1. Prohibits all kinds of employment of children below the age of eighteen.

    2. Prohibits all kinds of employment of female children below the age of eighteen.

    3. Regulates employment of children above the age of fourteen in some kinds of employment.

    4. Defines a 'child' to be a person who has not completed the age of eighteen years.

    According to the Constitution of India, in which of the following matters can only Union Legislature make laws?