App Logo

No.1 PSC Learning App

1M+ Downloads

ദേശീയ പട്ടികജാതി കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ഭരണഘടനയ്ക്കും നിയമങ്ങൾക്കും കീഴിൽ SCs-നായി നൽകിയിരിക്കുന്ന സുരക്ഷാസംവി ധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അത്തരം സുരക്ഷാസംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും 
  2. പട്ടികജാതിക്കാരുടെ അവകാശങ്ങളും സംരക്ഷണങ്ങളും നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട പരാതികൾ അന്വേഷിക്കുന്നതിന്
  3. പട്ടികജാതി വിഭാഗക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നതിന്

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    ദേശീയ പട്ടികജാതി കമ്മീഷൻ

    • ദേശീയ പട്ടികജാതി കമ്മീഷൻ രൂപവത്കരിച്ചത് - 2004 ൽ
    • ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുഛേദം 338
    • അംഗസംഖ്യ - ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
    • ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - മൂന്ന് വർഷം
    • ആസ്ഥാനം - ന്യൂഡൽഹി
    • ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ - സൂരജ് ഭാൻ (2004).

    ദേശീയ പട്ടികജാതി കമ്മീഷന്റെ പ്രവർത്തനങ്ങൾ

    • ഭരണഘടനയ്ക്ക് കീഴിലോ മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ സർക്കാരിന്റെ ഏതെങ്കിലും ഉത്തരവിന് കീഴിലായി പട്ടികജാതിക്കാർക്കായി നൽകിയിട്ടുള്ള സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 

    • പട്ടികജാതിക്കാരുടെ അവകാശങ്ങളും സംരക്ഷണങ്ങളും ഹനിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട പരാതികൾ അന്വേഷിക്കുന്നു

    • പട്ടികജാതിക്കാരുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ ആസൂത്രണ പ്രക്രിയയിൽ പങ്കെടുക്കുന്നതിനും ഉപദേശിക്കുന്നതിനും

    • യൂണിയന്റെയും ഏതെങ്കിലും സംസ്ഥാനത്തിന്റെയും കീഴിലുള്ള പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള വികസന നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന്

    • പട്ടികജാതിക്കാർക്ക് വേണ്ടി ഉള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കുക.

    • പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് യൂണിയനോ ഏതെങ്കിലും സംസ്ഥാനമോ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശുപാർശകൾ നൽകുക.

    Related Questions:

    What is the name of the publication of the National Commission for Women?
    Nirbhaya Day is observed in India on:
    J V P കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് എന്നായിരുന്നു ?
    ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
    കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?