Challenger App

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന 1857 ലെ മഹത്തായ കലാപവുമായി ബന്ധപ്പെട്ട താഴെക്കെടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണെന്ന് കണ്ടെത്തുക ?

i) കലാപം പൊട്ടിപ്പുറപ്പെട്ടത് മീററ്റിൽ ആണ്.

ii) ദേശീയവാദികൾ കലാപത്തെ ഇന്ത്യയുടെ ഒന്നാംസ്വാതന്ത്ര്യസമരമായി വിശേഷിപ്പിക്കുന്നു.

iii) കലാപകാരികൾ അവരുടെ പ്രധാനനേതാവായി പ്രഖ്യാപിച്ചത് ബഹദൂർഷാ രണ്ടാമനെയാണ്.

iv) കാൺപൂരിൽ കലാപത്തിന് നേതൃത്വം വഹിച്ചത് നാനാ സാഹിബായിരുന്നു.

Ai, ii & iii മാത്രം ശരിയാണ്

Bi, ii & iv മാത്രം ശരിയാണ്

Ci & ii മാത്രം ശരിയാണ്

Di, ii, iii & iv എന്നിവയെല്ലാം ശരിയാണ്

Answer:

D. i, ii, iii & iv എന്നിവയെല്ലാം ശരിയാണ്

Read Explanation:

  • 1857 മെയ് 10-ന് മീററ്റിലെ ബാരക്കുകളിൽ നിന്നാണ് പടയാളികൾ പരസ്യമായി ബ്രിട്ടീഷുകാർക്കെതിരെ കലാപം ആരംഭിച്ചത്. അതുകൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടത് മീററ്റിൽ ആണെന്നത് ശരിയാണ്.

  • ഒന്നാം സ്വാതന്ത്ര്യസമരം: ഇന്ത്യൻ ദേശീയവാദികൾ, പ്രത്യേകിച്ച് വി.ഡി. സവർക്കറെപ്പോലുള്ള ചരിത്രകാരന്മാർ, ഈ പോരാട്ടത്തെ കേവലമൊരു പട്ടാളലഹളയായി കാണാതെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം' എന്ന് വിശേഷിപ്പിച്ചു.

  • നേതൃത്വം (ഡൽഹി): മീററ്റിൽ നിന്നും ഡൽഹിയിലേക്ക് മാർച്ച് ചെയ്ത വിപ്ലവകാരികൾ, അന്നത്തെ അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമനെ (ബഹദൂർഷാ സഫർ) ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കുകയും കലാപത്തിന്റെ ഔദ്യോഗിക നേതാവാക്കുകയും ചെയ്തു.

  • നേതൃത്വം (കാൺപൂർ): കാൺപൂരിൽ കലാപത്തിന് ചുക്കാൻ പിടിച്ചത് പേഷ്വ ബാജിറാവു രണ്ടാമന്റെ ദത്തുപുത്രനായ നാനാ സാഹിബ് ആയിരുന്നു. അദ്ദേഹത്തോടൊപ്പം താന്തിയ തോപ്പിയും ഈ പോരാട്ടത്തിൽ പങ്കുചേർന്നു.


Related Questions:

ബനാറസ് സംസ്കൃത കോളേജിൻ്റെ സ്ഥാപകനാരാണ്?

Identify the person mentioned in the following statements :
(I) He lived in a large village in pargana Barout in Uttar Pradesh
(II) He belonged to a clan of Jat Cultivators
(III) He mobilized the headmen and cultivators against the British
(IV) He was killed in battle in July 1857

ചേരുംപടി ചേർത്തവ പരിശോധിക്കുക

  1. സവർണ്ണ ജാഥ - മന്നത്ത് പദ്മനാഭൻ
  2. ദണ്ഡിയാത്ര - സി. കൃഷ്ണൻ നായർ
  3. ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി
  4. അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന
    ഇന്ത്യയിലെ പല ഭാഗങ്ങളിൽ നടന്ന ഗോത്രവർഗ്ഗ കലാപങ്ങളിൽ പെടാത്തത്

    ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

    1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല

    2. ചൗരിചൗരാ സംഭവം

    3. ഉപ്പുസത്യാഗ്രഹം

    4. ബംഗാൾ ഗസറ്റ്

    5. ക്വിറ്റിന്ത്യാ സമരം