App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആസൂത്രണ കമ്മീഷനെക്കുറിച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏത്?

Aഇന്ത്യൻ ആസൂത്രണ കമ്മീഷൻ 1950 മാർച്ച് 15 നു നിലവിൽ വന്നു

Bഇന്ത്യൻ ആസൂത്രണ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായിരുന്നു

C1950 മുതൽ 2014 വരെ ഇന്ത്യൻ ആസൂത്രണ കമ്മീഷൻ 12 പഞ്ചവത്സരപദ്ധതികൾ നടപ്പിലാക്കി

D2014 ൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ചു

Answer:

B. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായിരുന്നു

Read Explanation:

ആസൂത്രണ കമ്മീഷൻ.

  • പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ.
  • പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ 1950 മാർച്ച് 15 നാണ് ഇത് സ്ഥാപിതമായത്.
  • ആസൂത്രണ കമ്മീഷന്റെ രൂപീകരണം ഭരണഘടനയിൽ നിന്നോ ചട്ടങ്ങളിൽ(Act) നിന്നോ ഉരുത്തിരിഞ്ഞതല്ല, മറിച്ച് കേന്ദ്ര ഗവൺമെന്റിന്റെ ഒരു വിഭാഗമായി തന്നെ കമ്മീഷൻ രൂപം കൊണ്ടു.

ഇനി പറയുന്ന ചുമതലകലാണ് പ്രഥമമായി ആസൂത്രണകമ്മീഷന് ഉണ്ടായിരുന്നത് :

  • രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും (Resources) വിലയിരുത്തുക
  • അപര്യാപ്തമായ വിഭവങ്ങൾ വർധിപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക
  • വിഭവങ്ങളുടെ ഏറ്റവും ഉൽപ്പാദനപരവും സന്തുലിതവുമായ ഉപയോഗത്തിനുള്ള പദ്ധതികൾ തയ്യാറാക്കുക
  • വികസന പദ്ധതികളിൽ മുൻഗണനകൾ (Priorities) നൽകേണ്ട മേഖലകൾ കണ്ടെത്തുക.

Related Questions:

ഇന്ത്യയിലെ ദാരിദ്ര്യത്തെപ്പറ്റി സർവ്വേ നടത്തുകയും റിപ്പോർട്ട് പ്ലാനിംഗ് കമ്മീഷന് സമർപ്പിക്കുകയും ചെയുന്നതാര് ?
1946 - ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റ് രൂപീകരിച്ച ' Advisory Planning Board ' ന്റെ ചെയർമാൻ ആരായിരുന്നു ?
The Kerala State Planning Commission was set up in ?
What was the primary objective of the Planning Commission in India?
ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് നിരോധിച്ച വർഷം ഏതാണ് ?