Challenger App

No.1 PSC Learning App

1M+ Downloads

മൗണ്ട് ബാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയെ വിഭജിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനുമായി ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി
  2. 1947 ജൂൺ 2ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു
  3. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി വി പി മേനോൻ ആയിരുന്നു
  4. മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽവന്നു.

    Aii, iv ശരി

    Bi, ii ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.

    Related Questions:

    ഇന്ത്യയിൽ സ്വാതന്ത്ര്യസമരകാലത്ത് വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വിശ്വാസവും അംഗീകാരവും നേടാന്‍ ഗാന്ധിജിക്ക് കഴിഞ്ഞതിന്റെ കാരണങ്ങള്‍ ഇവയിൽ ഏതെല്ലാമാണ്?

    1. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ സമരങ്ങൾ
    2. അഹിംസയിൽ അധിഷ്ഠിതമായ സമര രീതി
    3. സാധാരണക്കാരെ പോലെയുള്ള ഗാന്ധിജിയുടെ ജീവിതരീതി

      സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

      1.ഉപ്പുനികുതി എടുത്തുകളയുക

      2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

      3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

      4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

      1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
      ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുമ്പോൾ ആരായിരുന്നു ഇന്ത്യൻ വൈസ്രോയി ?
      ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?