Challenger App

No.1 PSC Learning App

1M+ Downloads

ഫ്രാൻസിൽ നിലനിന്നിരുന്ന 'ഗബല്ലെ' എന്ന പ്രത്യേക നികുതിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. തേയിലയുടെ ഉപഭോഗം സംബന്ധിച്ച് ഈടാക്കിയിരുന്ന നികുതിയാണിത്
  2. പ്രഭുക്കന്മാർ, പുരോഹിതന്മാർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ഈ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു
  3. 1790 മാർച്ചിൽ ഈ പ്രത്യേക നികുതി ഫ്രാൻസിൽ നിർത്തലാക്കപ്പെട്ടു

    Aii, iii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di, ii ശരി

    Answer:

    A. ii, iii ശരി

    Read Explanation:

    ഗബല്ലെ

    • ഉപ്പിന്റെ ഉപഭോഗം സംബന്ധിച്ച് ഫ്രാൻസിൽ ഈടാക്കിയിരുന്ന നികുതി.

    • 14-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ നികുതി ഈടാക്കി തുടങ്ങിയത്.

    • പ്രഭുക്കന്മാർ, പുരോഹിതന്മാർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ഈ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.

    • 1790 മാർച്ചിൽ ഈ പ്രത്യേക നികുതി ഫ്രാൻസിൽ നിർത്തലാക്കപ്പെട്ടു.

    • എന്നാൽ നെപ്പോളിയൻ ബോണോപാർട്ട് ഫ്രാൻസിൽ അധികാരം പിടിച്ചെടുത്ത ശേഷം 1806ൽ ഈ നികുതി പുനസ്ഥാപിച്ചു


    Related Questions:

    ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക

    1. സ്വാതന്ത്ര്യം സമത്വം സാഹോദര്യം
    2. സമാധാനം ഭൂമി അപ്പം ജനാധിപത്യം
    3. എനിക്ക് ശേഷം പ്രളയം

      ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന രീതി തെരെഞ്ഞെടുക്കുക.

      i. പാരീസിലെ ബാസൽ കോട്ടയുടെ പതനം

      ii. ബോസ്റ്റൺ ടീപാർട്ടി സംഭവം

      iii. ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം

      വോൾട്ടയറുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

      1.1694 നവംബർ 21 ന്‌ ഇംഗ്ലണ്ടിൽ ജനിച്ചു. 

      2.അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പോരാടുകയും പരമ്പരാഗത വിശ്വാസങ്ങളെ എതിർക്കുകയും ചെയ്തു.

      3. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന 'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ പുസ്തകം  രചിച്ചു.

      നെപ്പോളിയൻ മരണമടഞ്ഞ വർഷം ഏത് ?
      നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ച ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട തത്വചിന്തകൻ ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് :