Challenger App

No.1 PSC Learning App

1M+ Downloads

യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദി.
  2. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും കിഴക്കേയറ്റത്ത് ഉദ്ഭവിക്കുന്ന നദി.
  3. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി.
  4. ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദി.

    Aഎല്ലാം തെറ്റ്

    B2, 3 തെറ്റ്

    C3 മാത്രം തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    D. 2 മാത്രം തെറ്റ്

    Read Explanation:

    • ഗംഗ നദിയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക നദിയാണ് യമുന.
    • ഏകദേശം 1376 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്.
    • ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും പടിഞ്ഞാറേയറ്റത്ത്‌ ഉദ്ഭവിക്കുന്ന നദിയാണ് യമുന.
    • ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രിയിൽ നിന്നാണ് യമുന ഉദ്ഭവിക്കുന്നത്.
    • ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദി യമുനയാണ്.

    Related Questions:

    ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഇന്ത്യൻ നദി ഏതാണ് ?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗംഗാ നദി വ്യവസ്ഥയിൽ ഉൾപ്പെടാത്ത ഏത്?
    പുഷ്‌കർ താടാകത്തിലേക്ക് ഒഴുകി എത്തുന്ന നദി ഏതാണ് ?
    Name the river mentioned by Kautilya in his Arthasasthra :
    ജബൽപൂർ ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത് ?