App Logo

No.1 PSC Learning App

1M+ Downloads

യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി

  2. ഉത്തർപ്രദേശിലെ 'യമുനോത്രി' ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്

  3. ഡൽഹി, മഥുര, ആഗ്ര എന്നീ മൂന്ന് ഉത്തരേന്ത്യൻ നഗരങ്ങളിലൂടെയും യമുന കടന്നു പോകുന്നു.

Aഒന്നും മൂന്നും ശരി

Bരണ്ടും, മൂന്നും ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

A. ഒന്നും മൂന്നും ശരി

Read Explanation:

യമുന

  • പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി 
  • ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രി ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
  • ഏകദേശ നീളം  : 1376 km 
  • ഡൽഹി, മഥുര, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകുന്നു
  • ചമ്പൽ, ബെറ്റവ, കെൻ, ടോൺസ് എന്നിവ പ്രധാന പോഷക നദികളാണ് 
  • അലഹബാദിൽ വച്ച് ഗംഗയുമായി കൂടിച്ചേരുന്നു 
  • ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദിയാണ് യമുന 
  • താജ്മഹല്‍ യമുന നദിയുടെ തീരത്താണ്‌ സ്ഥിതിചെയ്യുന്നത് 

Related Questions:

ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നുo വിഭജിക്കുന്ന നദി ഏതാണ് ?

ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് ?

താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏത് ?

ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?

താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?