App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന് വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ ഇ ഹിന്ദ് എന്ന ബഹുമതി നേടിയ മഹാരാജാവ്.

2.തിരുവനന്തപുരത്ത് ആർട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്.

3.കേരളത്തിലെ ആദ്യ ജനറല്‍ആശുപത്രി , മാനസിക രോഗാശുപത്രി , സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച ഭരണാധികാരി.

4.സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

A1,3,4

B1,2,3

C1,2,3,4

D1,3,4

Answer:

C. 1,2,3,4

Read Explanation:

തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന് വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ ഇ ഹിന്ദ് എന്ന ബഹുമതി നേടിയ മഹാരാജാവ് ആയില്യം തിരുനാൾ ആണ്. ജനക്ഷേമകരമായ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്ന ആയില്യം തിരുനാളിൻ്റെ കാലത്താണ് കേരളത്തിലെ ആദ്യ ജനറല്‍ ആശുപത്രി , മാനസിക രോഗാശുപത്രി , സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് പണികഴിപ്പിക്കപെട്ടത്. തിരുവനന്തപുരത്ത് 1869ൽ സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ചതും ആയില്യം തിരുനാളിൻ്റെ കാലത്താണ്.


Related Questions:

Chief Minister of Travancore was known as?
തിരുവിതാംകൂറിലെ അമ്പലങ്ങളിലുണ്ടായിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?
വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ ആര് ?
1839 ൽ തിരുവിതാംകൂറിൻ്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയ ഭരണാധികാരി ആര് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.1947 ൽ സർ സി. പി രാമസ്വാമി അയ്യരെ ആക്രമിച്ച സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു കെ. സി. എസ് മണി 

2.സി. പി രാമസ്വാമി അയ്യർ ദിവാൻ ഭരണം രാജിവെച്ച് നാടുവിടാൻ കാരണമായ പ്രക്ഷോഭം ആണ് ഉത്തരവാദ ഭരണ പ്രക്ഷോഭം. 

3.സി. പി ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയ വ്യക്തിയാണ് പി. ജി. എൻ ഉണ്ണിത്താൻ