App Logo

No.1 PSC Learning App

1M+ Downloads

പരുത്തിയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായ പ്രസ്താവനയേത് :

  1. വസ്ത്ര നിർമ്മാണ രംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ യൂണിവേഴ്സൽ ഫൈബർ എന്ന് വിളിക്കുന്നു
  2. മഞ്ഞുവീഴ്ചയുള്ള വളർച്ചാ കാലവും 20°C മുതൽ 30°C വരെ താപനിലയും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തി കൃഷിക്ക് ആവശ്യമാണ്
  3. കറുത്ത മണ്ണും എക്കൽ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം
  4. ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉൽപാദന കേന്ദ്രം മുംബൈ ആയതിനാൽ ഈ നഗരം കോട്ടണോപോളിസ് എന്ന് അറിയപ്പെടുന്നു

    Aii, iii തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, ii തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    • മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലവും 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തികൃഷിക്ക് ആവശ്യമാണ്.
    • കറുത്തമണ്ണും എക്കൽമണ്ണുമാണ് ഏറ്റവും അനുയോജ്യം.
    • വസ്ത്രനിർമാണരംഗത്ത് ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ യൂണിവേഴ്സൽ ഫൈബർ' എന്ന് പറയുന്നു.

    • പരുത്തി ഉൽപ്പാദനത്തിൽ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്.
    • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണ് പരുത്തിത്തുണിവ്യവസായം.
    • ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായത് 1818 ൽ കൊൽക്കത്തയ്ക്ക് സമീപമുള്ള ഫോർട്ട് ഗ്ലാസ്റ്ററിലാണ്.
    • എന്നാൽ വൻതോതിൽ ഉൽപ്പാദനമാരംഭിക്കുന്നത് 1854 ൽ മുംബൈയിലാണ്.
    • ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉൽപ്പാദന കേന്ദ്രം മുംബൈ ആയതിനാൽ ഈ നഗരത്തെ കോട്ടോണോപോളിസ്' എന്നു വിശേഷിപ്പിക്കുന്നു. 

    Related Questions:

    സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?
    കരിമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?
    Which is the largest public sector undertaking in India?
    ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായ വർഷം ?
    ഇന്ത്യയുടെ വ്യോമയാന ഗതാഗതം നിയന്ത്രിക്കുന്നതാര് ?