Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം.

  2. വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം വർദ്ധിക്കുന്നു

  3. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം ഇരട്ടിയാകും.

Aഒന്നും രണ്ടും ശരി

Bരണ്ടും മൂന്നും ശരി

Cഒന്നും മൂന്നും ശരി

Dഎല്ലാം ശരിയാണ്

Answer:

A. ഒന്നും രണ്ടും ശരി

Read Explanation:

ഗതികോർജം (Kinetic Energy):

  • ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്, ഗതികോർജം.
  • ഗതികോർജം സമവാക്യം എന്നത്,

ഗതികോർജം (K) = ½ mv2

  • m = വസ്തുവിന്റെ പിണ്ഡം
  • v = പ്രവേഗം

അതായത്,

  • വസ്തുവിന്റെ ഭാരവും വേഗവും വർദ്ധിക്കുന്നതനുസരിച്ച്, ഗതികോർജം വർദ്ധിക്കുന്നു.
  • ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ, അതിന്റെ ഗതികോർജം 4  മടങ്ങാകുന്നു.

Related Questions:

താഴെ തന്നിരിക്കുന്ന യൂണിറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക 

  1. ആവൃത്തി                    A. ഹെൻറി 

  2. ഇൻഡക്ടൻസ്             B. സീമെൻസ് 

  3. മർദ്ദം                            C. ഹെർട്സ് 

  4. വൈദ്യുത ചാലകത      D. പാസ്കൽ 

തന്നിരിക്കുന്ന കാന്തത്തിന് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
കാന്തിക മണ്ഡലത്തിൻ്റെ സഹായത്താൽ പ്രവർത്തിക്കുന്ന ട്രെയിനുകളിൽ അതിചാലക കാന്തങ്ങൾ (Superconducting magnets) ഉപയോഗിക്കുന്നതിൻ്റെ പ്രധാന കാരണം എന്ത്?
ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
ജലത്തിന്റെ സാന്ദ്രത :