Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഘർഷണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അത്ലറ്റുകൾ ഉപയോഗിക്കുന്ന ഷൂസിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത്
  2. യന്ത്രങ്ങളുടെ പ്രതലങ്ങൾ മിനുസപ്പെടുത്തുന്നത്
  3. വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും രൂപപ്പെടുത്തുന്നത്
  4. വിമാനങ്ങൾ പ്രത്യേക ആകൃതിയിൽ രൂപകല്പന ചെയ്തിരിക്കുന്നത്

    Aഒന്നും രണ്ടും തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    D. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    ഘർഷണ ബലം

    • ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ പ്രതലത്തിന് സമാന്തരമായി ഉണ്ടാകുന്ന ബലം 
    • ഉരുളൽ ഘർഷണം , നിരങ്ങൽ ഘർഷണം  എന്നീ രണ്ട് തരം ഘർഷണങ്ങളുണ്ട് 
    • സ്നേഹകങ്ങൾ - ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ 
    • ഖരാവസ്ഥയിലുള്ള സ്നേഹകം - ഗ്രാഫൈറ്റ് 

    ഘർഷണം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ 

      • മിനുസപ്പെടുത്തൽ 
      • കൊഴുപ്പിടൽ 
      • ബോൾ ബെയറിങ്ങുകൾ 
      • ധാരാ രേഖിതമാക്കൽ 
    • യന്ത്രങ്ങളുടെ പ്രതലങ്ങൾ മിനുസപ്പെടുത്തുന്നത് ഘർഷണം കുറയ്ക്കുന്നു 
    • വിമാനങ്ങൾ പ്രത്യേക ആകൃതിയിൽ രൂപകല്പന ചെയ്തിരിക്കുന്നത് ഘർഷണം കുറയ്ക്കാനാണ് 

    • അത്ലറ്റുകൾ ഉപയോഗിക്കുന്ന ഷൂസിൽ സ്പൈക്സ് ഘടിപ്പിച്ചിരിക്കുന്നത് ഘർഷണം കൂട്ടാനാണ് 
    • വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും രൂപപ്പെടുത്തുന്നത് ഘർഷണം കൂട്ടാനാണ്


    Related Questions:

    കാണ്ടാമൃഗങ്ങൾക്ക് .........................ന് മുകളിലുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നു.
    0.4 kg മാസുള്ള ഒരു ബോൾ 14 m/s പ്രവേഗത്തോടെ നേരെ മുകളിലേക്ക് എറിയുന്നു . 1 സെക്കൻഡിനു ശേഷം അതിൻറെ ഗതികോർജ്ജം എത്ര ?
    'അകൗസ്റ്റിക്സ്' എന്ന പദം രൂപംകൊണ്ട 'അക്കോസ്റ്റിക്കോസ്' എന്ന വാക്കിന്റെ അർത്ഥം എന്താണ്?
    വളരെയധികം സവിശേഷതകളുള്ള ഡയാമാഗ്നറ്റിക് പദാർത്ഥങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്?
    Find out the correct statement.