App Logo

No.1 PSC Learning App

1M+ Downloads

ഒരു നാണ്യവിളയായ റബ്ബറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 'ഹെവിയ ബ്രസ്സീലിയൻസിസ്' എന്നാണ് ശാസ്ത്രീയനാമം
  2. റബ്ബർ കൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ലാറ്ററൈറ്റ് മണ്ണാണ്
  3. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് തമിഴ്നാട്ടിലാണ്
  4. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്

    A1 തെറ്റ്, 3 ശരി

    B4 മാത്രം ശരി

    C1, 2, 4 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    • അന്തരീക്ഷത്തിൽ ഈർപ്പം സ്ഥിരമായി നിലനിൽക്കുന്ന മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരമാണ് റബ്ബർ.
    • ഹെവിയ ബ്രസ്സീലിയൻസിസ്  എന്ന  ശാസ്ത്രീയനാമം സൂചിപ്പിക്കുന്ന പോലെ റബ്ബറിൻ്റെ ജന്മദേശം ബ്രസീലാണ്.
    • 25 ഡിഗ്രി സെൽസ്യസിൽ കൂടിയ താപനിലയും 150 സെ.മീറ്ററിന് മുകളിൽ മഴയും ലാറ്ററേറ്റ് മണ്ണും ആണ് റബ്ബർ കൃഷിക്ക് അനുയോജ്യമായ ഘടകങ്ങൾ.
    • 1875ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്.
    • ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിലാണ്.
    • കേരളത്തിൽ തന്നെ ആദ്യമായി മധ്യതിരുവിതാംകൂറിൽ ആണ് റബ്ബർ കൃഷി ആരംഭിച്ചത്.

    Related Questions:

    എപ്പികൾച്ചറിൽ ഉപയോഗപ്പെടുത്തുന്ന ഒരിനം തേനീച്ചയാണ് ?
    ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?
    Yellow Gold 48, which was launched recently, is the first-ever commercial variety of which crop ?
    സുവർണ നാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാണ്യവിള ഏത് ?
    കേന്ദ്ര നിലക്കടല ഗവേഷണകേന്ദ്രം എവിടെ ?