App Logo

No.1 PSC Learning App

1M+ Downloads

മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
  2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
  3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി

    Aii തെറ്റ്, iii ശരി

    Bi, ii ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    മഹാവിസ്ഫോടന സിദ്ധാന്തം 

    മഹാവിസ്ഫോടന സിദ്ധാന്തപ്രകാരം പ്രപഞ്ചവികസനം താഴെ പറയുന്നഘട്ടങ്ങളിലൂടെയാണ് സംഭവിച്ചിട്ടുള്ളത്.

    • ആദ്യ ഘട്ടം 
      • ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു.
      • അളവറ്റ അതിതീവ്രമായ താപവും സാന്ദ്രതയും ഈ കണികയ്ക്കുണ്ടായിരുന്നു.

    • രണ്ടാം ഘട്ടം 
      • ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു.
      • ഈ വികാസം ഇന്നും തുടരുന്നതായി കണക്കാക്കുന്നു.
      • വികസനഘട്ടത്തിൽ ഊർജം ദ്രവ്യമായി പരിണമിച്ചു
      • വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ ത്വരിതമായി വികാസമുണ്ടായെങ്കിലും പിന്നീട് വികാസവേഗം കുറഞ്ഞുവന്നു.
      • മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ ആദ്യ 'ആറ്റം' ഉടലെടുത്തു.

    • മൂന്നാം ഘട്ടം 
      • മഹാവിസ്ഫോടനശേഷം 300000 വർഷങ്ങൾ പിന്നിട്ടപ്പോൾ താപനില 4500 കെൽവിനിൽ താഴെയായി കുറഞ്ഞു 
      •  ഇതിനാൽ കൂടുതൽ ദ്രവ്യ രൂപീകരണം സംഭവിക്കുകയും പ്രപഞ്ചം സുതാര്യമാകുകയും ചെയ്തു

    Related Questions:

    ഉക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയെ സംബന്ധിച്ചു താഴെ കൊടുത്തവയിൽ ഏതൊക്കെ പ്രസ്താവന /കൾ ആണ് ശരി?

    I. സിഡൻ, ജർമ്മനി

    II.. നോർവേ, സ്വിറ്റ്സർലാൻഡ്,

    III.ബെലറസ്‌, പോളണ്ട് 

    ഏറ്റവും ശക്തിയേറിയ സമുദ്രജല പ്രവാഹം ?
    Which country given below has the largest number of international borders?
    മധ്യ യുറേഷ്യയിലെ പുൽമേടുകൾ അറിയപ്പെടുന്നത് ?

    Assertion (A): A Karst topography is characterized by the formation of stalactites and stalagmites.
    Reason (R): Solution is a dominant process in the development of land forms in Karst Region