Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന കോൺവെകസ് ദർപ്പണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?

  1. റിയർ വ്യൂ ആയി വാഹനങ്ങളിൽ ഉപയോഗിക്കുന്നു.
  2. വീക്ഷണ വിസ്തൃതി കുറവാണ്.

AA ശെരി, B തെറ്റ്

BA ശെരി, B ശെരി

CA തെറ്റ്, B ശെരി

DA തെറ്റ്, B തെറ്റ്

Answer:

A. A ശെരി, B തെറ്റ്

Read Explanation:

കോൺവെക്സ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ:

  • തെരുവുവിളക്കുകളിൽ (Street lights) റിഫ്ലക്ടറുകളായി.
  • പിന്നിൽ നിന്നു വരുന്ന വാഹനങ്ങളെ കാണുന്നതിനായി (റിയർ വ്യൂമിറർ) ഡ്രൈവർമാർ കോൺവെക്സ് ദർപ്പണങ്ങൾ ഉപയോഗിക്കുന്നു.
  • ഇവയ്ക്ക് സമതല ദർപ്പണങ്ങളേക്കാൾ കൂടുതൽ വീക്ഷണ വിസ്തൃതി ഉണ്ട്.
  • തന്മൂലം ഒരു പരിധിവരെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. 
  • റോഡിലെ കൊടും വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ കോൺവെക്സ് ദർപ്പണങ്ങൾ വളവുകൾക്കപ്പുറത്തു നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കുന്നതിനാൽ അപകടങ്ങൾ കുറയ്ക്കാൻ ഉപകരിക്കുന്നു.

Related Questions:

പ്രതിബിംബത്തിന്റെ ആവർധനം എല്ലായിപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ദർപ്പണം ഏതാണ് ?
മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :
ഒരു കോൺകേവ് ദർപ്പണതിൽ നിവർന്ന പ്രതിബിംബം ഉണ്ടാകുമ്പോൾ വസ്തുവിന്റെ സ്ഥാനം എവിടെആയിരിക്കും ?
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?