Challenger App

No.1 PSC Learning App

1M+ Downloads

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്/ഏവ?

(i) 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി. മുതിർന്ന പൌരന്മാർക്ക് തപാൽ വോട്ട് സൌകര്യം ലഭ്യമാകുന്ന പ്രായം എഴുപത്തഞ്ചിൽ നിന്നും എൺപതാക്കി വർദ്ധിപ്പിച്ചു

(ii) ഭിന്നശേഷിക്കാർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘുകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ 'സാക്ഷം' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു

(iii) 'കെ.വൈ.സി.' എന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനായി

തെരഞ്ഞെടുപ്പ് കമ്മിഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ആണ്

(iv) 'സ്വീപ്' എന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവബോധവും തെരെഞ്ഞെടുപ്പിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ പരിപാടിയാണ്.

A(i),(iii) മാത്രം

B(ii),(iv) മാത്രം

C(ii),(iii) മാത്രം

D(i),(ii),(iii),(iv)

Answer:

A. (i),(iii) മാത്രം

Read Explanation:

  • 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി. മുതിർന്ന പൌരന്മാർക്ക് തപാൽ വോട്ട് സൌകര്യം ലഭ്യമാകുന്ന പ്രായം 80 ൽ നിന്നും 85 ആക്കി വർദ്ധിപ്പിച്ചു.

  • ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കുറിച്ച് കൂടുതലറിയാൻ വോട്ടർമാർക്ക് KYC (നിങ്ങളുടെ സ്ഥാനാർത്ഥിയെ അറിയുക) ആപ്പ് ഉപയോഗിക്കാം


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?

ഇന്ത്യയിലെ സാർവ്വതിക പ്രായപൂർത്തി വോട്ടവകാശവുമായി ബന്ധപ്പെട്ട്  താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ?

1) 1950 ജനുവരി 26 ഭരണഘടന നിലവിൽ വന്നത് മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു 

2) ഭരണഘടന അനുച്ഛേദം 327 സാർവ്വതിക പ്രായപൂർത്തി വോട്ടവകാശത്തെ പരാമർശിക്കുന്നു 

3) 1989 ലെ 61-ാം  ഭരണഘടന ഭേദഗതി പ്രകാരം വോട്ടിങ് പ്രായം 21 - ൽ നിന്ന് 18 ആയി കുറഞ്ഞു 

4) ജാതി - മത - വർഗ്ഗ - ലിംഗ പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പ് വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവ്വതിക പ്രായപൂർത്തി വോട്ടവകാശം  

അനുപാതിക പ്രാതിനിധ്യ വ്യവസ്ഥ പ്രകാരമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്ത‌ാവനകൾ വായിച്ച് ഉത്തരം എഴുതുക :

  1. ഓരോ നിയോജക മണ്ഡലങ്ങളും ഭൂമിശാസ്ത്രപരമായി വലിയ ഭൂപ്രദേശങ്ങളായിരിക്കും
  2. ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ഒന്നിലധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു
  3. വോട്ടർമാർക്ക് സ്ഥാനാർത്ഥിക്ക് നേരിട്ട് വോട്ട് നൽകുവാൻ സാധിക്കും

    കേരളാ തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

    1. രൂപീകരിച്ചത് 1964 ഡിസംബർ 3 നാണ്.
    2. തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്നത് കേരളാ ഗവർണർ ആണ്.
    3. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു.
    4. ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ M.S.K. രാമസ്വാമിയായിരുന്നു.
      2025-ൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് ................