App Logo

No.1 PSC Learning App

1M+ Downloads

റെറ്റിനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രകാശ ഗ്രാഹികൾ  കാണപ്പെടുന്ന കണ്ണിലെ ആന്തര പാളിയാണ് ദൃഷ്ടിപടലം അഥവാ റെറ്റിന.

2.കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയിൽ ആണ്.

3.യഥാർത്ഥവും തലകീഴ് ആയതുമായ പ്രതിബിംബമാണ് റെറ്റിനയിൽ ഉണ്ടാകുന്നത്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. യഥാർത്ഥവും തലകീഴ് ആയതുമായ പ്രതിബിംബമാണ് റെറ്റിനയിൽ ഉണ്ടാകുന്നത്.


Related Questions:

വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Suspensory ligaments that hold the lens in place are called?
കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.മനുഷ്യശരീരത്തിലെ ത്വക്കിൽ സ്വേദഗ്രന്ഥികളും സെബേഷ്യസ്‌ ഗ്രന്ഥികളും എന്നിങ്ങനെ രണ്ടുതരം ഗ്രന്ഥികൾ കാണപ്പെടുന്നു.

2.ഇവയിൽ സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ദ്രവം ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്നു.

The ability of eye lens to adjust its focal length is known as?