App Logo

No.1 PSC Learning App

1M+ Downloads

വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മലബാർ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത തൊണ്ണൂറോളം പേരെ ബ്രിട്ടീഷ് പട്ടാളം 1921 നവംബർ 10 ന് തിരൂരിൽ നിന്നും ഒരു ഗുഡ്‌സ് വാഗണിൽ കയറ്റി കോയമ്പത്തൂർക്ക് വിട്ടു
  2. പോത്തന്നൂർ എന്ന സ്ഥലത്ത് വെച്ച് വാഗൺ തുറക്കപ്പെട്ടപോൾ കൊടുംചൂടിൽ വായു കടക്കാത്ത ഇരുമ്പു വാഗണിൽ 72 പേർ ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു
  3. വാഗൺ ട്രാജഡിയെ "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വിശേഷിപ്പിച്ച ചരിത്രകാരനാണ് സുമിത്ത് സർക്കാർ.
  4. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ പോത്തന്നൂരിൽ സ്ഥിതിചെയ്യുന്നു.

    Aiii, iv ശരി

    Bഎല്ലാം ശരി

    Ci, ii, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, ii, iii ശരി

    Read Explanation:

    വാഗൺ ട്രാജഡി

    • 1921-ലെ മലബാർ കലാപത്തെ തുടർന്ന് നവംബർ 10-ന് സംഭവിച്ച തീവണ്ടി ദുരന്തം.

    • ബ്രിട്ടിഷ് സർക്കാരിന്റെ ഭീകരവാഴ്ചയിൽ നടന്ന ഏറ്റവും ക്രൂരമായ സംഭവങ്ങളിൽ ഒന്നാണ് ‘വാഗൺ ട്രാജഡി’.

    • മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്.

    • പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികൾ പുറംലോകം കാണുന്നത് തടയാൻ ഈ ആശയം നടപ്പാക്കിയത്.

    • തിരൂരിൽ നിന്ന് കോയമ്പത്തൂർ,കർണാടകയിലെ ബെല്ലാരി എന്നിവിടങ്ങളിലെ ജയിലുകളിലെക്ക് ആണ് ഇവരെ കൊണ്ടുപോയത്

    • കോയമ്പത്തൂരിനടുത്ത് പോത്തന്നൂർ എന്ന സ്ഥലത്ത് വച്ച് വാഗൺ തുറന്നുനോക്കിയപ്പോൾ 90 പേരിൽ ഏകദേശം 67 പേർ ശ്വാസംമുട്ടി മരിച്ചിരുന്നു.(SCERT ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ വാഗൺട്രാജഡിയിൽ മരിച്ചവരുടെ എണ്ണം 72 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് )

    • വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ് വാഗണിന്റെ നമ്പർ - MSMLV 1711

    • വാഗൺ ട്രാജഡി അന്വേഷിച്ച കമ്മീഷൻ - എ.ആർ. നേപ്പ് കമ്മീഷൻ

    • വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത് തിരൂരിലാണ്.

    • വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് ഇത്.

    • "ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ" എന്ന് വാഗൺ ദുരന്തത്തെ വിശേഷിപ്പിച്ച ചരിത്രകാരൻ - സുമിത്ത് സർക്കാർ


    Related Questions:

    When was Channar women given the right to cover their breast?
    The person who gave legal support for Malayali Memorial was ?
    അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ജനകീയ പ്രക്ഷോഭം ഏത് ?

    Who among the following were the leaders of Nivarthana agitation ?

    1.N.VJoseph

    2.P.K Kunju

    3.C.Kesavan

    4.T.M Varghese

    The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?