Challenger App

No.1 PSC Learning App

1M+ Downloads

ഒരു അന്തരീക്ഷഘടകമായ ജലബാഷ്പ(Water Vapour)വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷഘടകം
  2. ഉയരം കൂടുന്തോറും ഇതിന്റെ അളവ് കൂടുന്നു
  3. ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടി വരുന്നു

    Ai മാത്രം ശരി

    Bii, iii ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. i മാത്രം ശരി

    Read Explanation:

    ജലബാഷ്പം  (Water Vapour)

    • തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷഘടകമാണ് ജലബാഷ്പം
    • കാല ദേശഭേദങ്ങൾക്കനുസൃതമായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവിൽ വ്യത്യാസം കണ്ടുവരുന്നു.
    • ഉയരം കൂടുന്തോറും ഇതിന്റെ അളവ് കുറഞ്ഞ് വരുന്നതായി കാണാം.
    • ഉഷ്ണമേഖലാപ്രദേശത്ത് വായുവിൽ ഏകദേശം 4 ശതമാനത്തോളം ജല ബാഷ്പമാണ് അടങ്ങിയിട്ടുള്ളത് 
    • എന്നാൽ  വരണ്ടതും തണുത്തതുമായ മരുഭൂമികളിലും തണുത്ത പ്രദേശങ്ങളിലും വായുവിൽ ജലബാഷ്പത്തിന്റെ അളവ് ഒരു ശതമാനത്തിൽ കുറവാണ്.
    • ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞുവരുന്നു.

    • സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യുന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ജലബാഷ്പം,

    Related Questions:

    Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

    1. മൺസൂണിന്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളാണ്, ചന്ദ്രന്റെ അയനം, കൊറിയാലിസ് പ്രഭാവം, കാറ്റിന്റെ വ്യത്യാസങ്ങൾ എന്നിവ.
    2. പകൽ സമയം, കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന്റെ ഫലമായി, കരയോട് ചേർന്ന്, രൂപം കൊള്ളുന്നതിന് കാരണമാകുന്നു.
    3. ‘ക്രമരഹിതമായ ചുഴലിക്കാറ്റുകൾ’ എന്നറിയപ്പെടുന്ന സ്ഥിരവാതങ്ങൾ, അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകളാണ്.
    4. ചുറ്റിലുമുള്ള മർദ്ദം കൂടിയ മേഖലയിൽ നിന്നും, കേന്ദ്രത്തിലുള്ള ന്യൂനമർദ്ദ മേഖലയിലേക്ക്, വായു പ്രവഹിക്കുന്നതിന്റെ ഫലമായി, രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദ്ദ വ്യവസ്ഥയാണ്, ‘ചക്രവാതം’.
      "ജൈവ വൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?
      നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
      ഡൗൺ ടു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര് ?
      കടുപ്പം കുറഞ്ഞ ധാതു