App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. കുട്ടനാടിനെ ലോവർകുട്ടനാട്, അപ്പർകുട്ടനാട്, വടക്കൻ കുട്ടനാട് എന്നിങ്ങനെ 3 വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു
  2. വിശാഖപട്ടണത്ത് സ്റ്റീൽപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ശ്രീമതി ഇന്ദിരാഗാന്ധിയാണ്.
  3. പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്
  4. പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്

    Aiv മാത്രം തെറ്റ്

    Bi, iv തെറ്റ്

    Cഎല്ലാം തെറ്റ്

    Diii, iv തെറ്റ്

    Answer:

    D. iii, iv തെറ്റ്

    Read Explanation:

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ് 

    • കേരളത്തിലും തമിഴ്‌നാടിലുമായി പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ്.
    • 2001-ൽ സ്ഥാപിതമായ ഇത് അഗസ്ത്യ മല ഉൾപ്പെടുന്ന  ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്.
    • അഗസ്ത്യമല ബയോസ്ഫിയർ റിസർവ് 2016 ൽ യുനെസ്കോ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവിന്റെ ഭാഗമായി.

    കേരള കലാമണ്ഡലം

    • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - തൃശ്ശൂരിൽ ഭാരതപ്പുഴയുടെ തീരത്ത് വള്ളത്തോള്‍ നഗറിൽ (ചെറുതുരുത്തി)
    • കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തികള്‍ - വള്ളത്തോള്‍ നാരായണമേനോന്‍, മണക്കുളം മുകുന്ദരാജ
    • കേരള കലാമണ്ഡലം സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ (1930-1940)
    • കേരളാ കലാമണ്ഡലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത വര്‍ഷം- 1927
    • കലാമണ്ഡലം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന്‌ - 1930 നവംബര്‍ 9
    • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി
    • കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്ന അംഗീകാരം നല്‍കിയ വര്‍ഷം -1957
    • കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം -1957

    • കലാമണ്ഡലത്തിന്‌ കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007
    • കലാമണ്ഡലത്തിന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ A കാറ്റഗറി പദവി നല്‍കിയ വര്‍ഷം 2010
    • വിവിധ കലകളെപറ്റി പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി' നടത്തുന്ന സ്ഥാപനം.

    Related Questions:

    കേരളത്തിൽ മറൈൻ ഇക്കോ സിറ്റി സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ് ?
    കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
    കേരളത്തിലെ ആദ്യ ഫോറസ്റ്റ് ഡിവിഷനായ കോന്നി സ്ഥാപിതമായ വർഷം ഏതാണ് ?
    അടുത്തിടെ വാഗമൺ മലനിരകളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സസ്യം ഏത് ?
    കേരളത്തിലെ ആദ്യ റിസർവ്വ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം ഏത് ?