App Logo

No.1 PSC Learning App

1M+ Downloads
'മണികെട്ട്' എന്ന ചടങ്ങ് കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം ഇവയിൽ ഏത് ?

Aകാടാമ്പുഴ ഭഗവതി ക്ഷേത്രം

Bകാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം

Cകുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രം

Dആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Answer:

B. കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം

Read Explanation:

  • കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം.
  • മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
  • പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്.
  • കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.
  • ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം.

Related Questions:

അഷ്ടമിരോഹിണി ഏതു ദേവന്റെ ജന്മ നാളാണ് ?
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?
നാവാമുകുന്ദൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?
കാശി വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാന കാഴ്ച വച്ച രാജാവ് ആരാണ് ?