Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?

Aവടക്കേ അമേരിക്ക

Bതെക്കേ അമേരിക്ക

Cഓസ്ട്രേലിയ

Dഅന്റാർട്ടിക്ക

Answer:

A. വടക്കേ അമേരിക്ക

Read Explanation:

ഗോണ്ട്വാന

  • ഏകദേശം  180 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ  നിലനിന്നിരുന്ന ഒരു മഹാ ഭൂഖണ്ഡമായിരുന്നു  ഗോണ്ട്വാന . 
  • കാലാന്തരത്തിൽ ഈ ഭൂഖണ്ഡം പല  ഭാഗങ്ങളായി തകരുകയും  ഒടുവിൽ ഇന്ന് നാം തിരിച്ചറിയുന്ന ഭൂപ്രദേശങ്ങളായി പിരിയുകയും ചെയ്തു.

പ്രധാനമായും 6 ഭൂപ്രദേശങ്ങളാണ് ഗോണ്ട്വാനയിൽ നിന്നും രൂപം കൊണ്ടത് : 

  • ആഫ്രിക്ക
  • തെക്കേ അമേരിക്ക
  • ഓസ്‌ട്രേലിയ
  • അന്റാർട്ടിക്ക
  • ഇന്ത്യൻ ഉപഭൂഖണ്ഡം
  • അറേബ്യൻ പെനിൻസുല

Related Questions:

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.
    50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?
    ' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?

    അന്തരീക്ഷത്തിലെ പ്രധാന ഘടകമായ ഓസോൺ പാളിയെക്കുറിച്ച് നൽകിയിരിക്കുന്ന തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഭൗമോപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ പാളി കണ്ടുവരുന്നത്
    2. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.
    3. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ

      താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

      1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
      2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
      3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
      4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്