App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും ദൂരം അളക്കാൻ താഴെ കൊടുത്ത യൂണിറ്റുകളിൽ ഏതു ഉപയോഗിക്കുന്നു?

Aമൈക്രോമീറ്റർ

Bപാർസെക്

Cസെന്റിമീറ്റർ

Dകിലോമീറ്റർ

Answer:

B. പാർസെക്

Read Explanation:

 

Note:

  • നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് മീറ്റർ (m) ആണെങ്കിലും സൗകര്യത്തിന് അതിന്റെ ചെറിയ യൂണിറ്റുകളായ സെന്റിമീറ്റർ (cm), മില്ലിമീറ്റർ (mm), മൈക്രോമീറ്റർ (മൈക്രോൺ ), നാനോ മീറ്റർ (nm) എന്നിവയും ചില സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്.

  • എന്നാൽ 2 പ്രദേശങ്ങൾക്കിടയിലെ ദൂരം അളക്കാൻ നീളത്തിന്റെ വലിയ യൂണിറ്റായ കിലോമീറ്റർ (km) ഉപയോഗിച്ചു വരുന്നു 

  • ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ദൂരം അളക്കേണ്ടി വരുമ്പോൾ ആസ്ട്രോണമിക്കൽ യൂണിറ്റ് (AU), പ്രകാശ വർഷം (ly), പാരാലാറ്റിക് സെക്കന്റ് അഥവാ പാർസെക് ( pc) എന്നിവയും ഉപയോഗിച്ചു വരുന്നു.

 

 


Related Questions:

യൂണിറ്റുകളുടെ അന്താരാഷ്ട്ര പദ്ധതിയുടെ ചുരുക്കെഴുത്ത് എന്താണ്?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നത് എന്തിനുള്ള ദൂരം ആണ്?
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് :
ചുവടെ തന്നിരിക്കുന്നവയിൽ പച്ചക്കറിയുടെ തൂക്കം അളക്കുന്നതിന് ഉപയോഗിക്കുന്ന ഭൗതിക അളവ് ഏതാണ്?
മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?