App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ഏതിനാണ് ഒന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയത് ?

Aകൃഷി

Bവ്യവസായം

Cതൊഴിലില്ലായ്മ

Dദാരിദ്ര നിര്‍മ്മാര്‍ജ്ജനം

Answer:

A. കൃഷി

Read Explanation:

കാര്‍ഷിക പദ്ധതിയില്‍ ഊന്നിയ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഒന്നാം പഞ്ചവത്സര പദ്ധതി ജലസേചനം, ജല വൈദ്യുതി എന്നിവയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. മേട്ടൂര്‍ ഡാം, ഹിരാക്കുഡ് ഡാം, ഭക്രാനംഗല്‍ ഡാം തുടങ്ങിയ പദ്ധതികള്‍ ഇക്കാലത്ത് നടപ്പാക്കിയവയാണ്. .മാനവശേഷി വികസനം, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. കമ്യൂണിറ്റി ബ്ളോക് വഴിയാണ് ഇവ നടത്താന്‍ ഉദ്ദേശിച്ചത്. കേരളത്തില്‍ പാലക്കാട്, കുന്നത്തൂര്‍, നെയ്യാറ്റിന്‍കര, ചാലക്കുടി എന്നിവയായിരുന്നു കമ്യൂണിറ്റി ബ്ളോക്കുകളായി തെരഞ്ഞെടുത്തത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഓരോ വര്‍ഷവും 2.1 ആണ് ഉദ്ദേശിച്ചത്. എന്നാല്‍, 3.6 വളർച്ച നേടി. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഐ.ഐ.ടികള്‍ക്ക് തുടക്കമായത്.


Related Questions:

ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?

The iron and steel plant started with the support of Britain :

വ്യവസായ മേഖലയ്ക്ക് പ്രത്യേകിച്ചും ഖനി വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത്?

ആസൂത്രണ കമ്മിഷൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ചവത്സരപദ്ധതി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?

  1. 1951-1956 ആണ് പദ്ധതിയുടെ കാലയളവ്.
  2. വ്യാവസായിക വികസനത്തിന് ഊന്നൽ നൽകി.
  3. കാർഷികമേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകി.
  4. ഹാരോഡ്-ഡോമർ മാതൃക എന്നറിയപ്പെടുന്നു.