App Logo

No.1 PSC Learning App

1M+ Downloads
1929-ലെ ലാഹോർ സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?

Aജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു

Bപൂർണ്ണസ്വരാജ് പ്രഖ്യാപനം

Cസിവിൽ നിയമ ലംഘന സമരം പിൻവലിക്കാൻ തീരുമാനിച്ചു

D1930 ജനുവരി 26-ന് സ്വാതന്ത്ര്യദിനമായി ആചരിക്കുവാൻ തീരുമാനിച്ചു

Answer:

C. സിവിൽ നിയമ ലംഘന സമരം പിൻവലിക്കാൻ തീരുമാനിച്ചു

Read Explanation:

1929 ലെ ലാഹോർ സമ്മേളനം 

  • അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു 

ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു  
  • 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു 
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
  • വട്ടമേശ സമ്മേളനങ്ങൾ  ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു 
  • ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.

Related Questions:

മുഹമ്മദലി ജിന്ന പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതു വർഷത്തെ ആയിരുന്നു?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പേര് നിർദേശിച്ചതാര്?

വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. വട്ടമേശ സമ്മേളനങ്ങള്‍ അമേരിക്കയിലാണ്‌ നടന്നത്‌
  2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
  3. 1931 ലാണ്‌ മുന്നാം വട്ടമേശ സമ്മേളനം നടന്നത്‌.
  4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
    കോൺഗ്രസ് പാർലമെൻ്ററി ബോർഡിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?