Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ വടക്കുഭാഗത്തു കാണപ്പെടുന്ന ഭൂപ്രദേശം ?

Aമരുപ്രദേശം

Bസമതലപ്രദേശം

Cഉത്തരപർവ്വത മേഖല

Dപീഠഭൂമി

Answer:

C. ഉത്തരപർവ്വത മേഖല

Read Explanation:

ഇന്ത്യ വൈവിധ്യങ്ങളുടെ നാട് a) ഇന്ത്യ ഒരു വൈവിധ്യങ്ങളുടെ നാടാണ്. ആദ്യകാലം മുതൽ തന്നെ ഇന്ത്യയിലേക്ക് പല ജനവിഭാഗങ്ങളും കുടിയേറി പാർത്തിട്ടുണ്ട് . b) അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഭാഷകൾ, ആചാരങ്ങൾ, ആഘോഷങ്ങൾ, വസ്ത്രങ്ങൾ, വിശ്വാസങ്ങൾ എല്ലാം വ്യത്യസ്തമാണ്. c) ഇന്ത്യയിലെ ഈ വ്യത്യാസങ്ങൾക്കു പുറമെ, സാംസ്കാരിക വൈവിധ്യത്തിനു പിന്നിൽ ഭൂപ്രകൃതിക്കു വലിയൊരു പങ്കുണ്ട്. d) ഇന്ത്യയിൽ വടക്കുഭാഗത്തു വൻ കോട്ടപോലെ ഉത്തരപർവ്വതമേഖല, അതിനു തൊട്ടു തെക്കായി സമതലപ്രദേശം, മദ്യഭാഗത്തായി പീഠഭൂമി, കിഴക്കും പടിഞ്ഞാറും തീരപ്രദേശങ്ങൾ, ദ്വീപുകൾ. e) ഇന്ത്യയിലെ മൺസൂണിനു കാരണവും ഭൂപ്രകൃതിയിലെ ഈ വ്യത്യസ്തതയാണ്. f) ഇന്ത്യയിലെ കൃഷിരീതികളും, ജനജീവിതവും ഒക്കെ ഈ വ്യത്യസ്തതയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്നു. ഇന്ത്യയിലെ ഭൂപ്രദേശങ്ങൾ a) വടക്കുഭാഗത്തു ഉത്തരപർവ്വതമേഖല b) സമതലപ്രദേശം (ഉത്തരപർവ്വത മേഖലയുടെ തെക്കു) c) പടിഞ്ഞാറ് മരുപ്രദേശം d) മധ്യഭാഗത്തു പീഠഭൂമി e) കിഴക്കും പടിഞ്ഞാറും തീരപ്രദേശങ്ങൾ, ദ്വീപസമൂഹങ്ങൾ


Related Questions:

കാശ്മീർ ഹിമാലയത്തിലെ പ്രധാന ഹിമാനികൾ ഏതെല്ലാം ?
ലഡാഖിന്റെ തൊട്ടു തെക്കായിട്ടുള്ള പർവ്വതനിരകൾ ?
താഴെ തന്നിരുക്കുന്നവയിൽ കാശ്‌മീർ ഹിമാലയത്തിലെ പ്രധാന പർവ്വതനിര അല്ലാത്തതു ഏത്?
സിവാലിക് പർവ്വതനിരയുടെ വീതി ?
സിവാലിക്കിന് വടക്കായി കാണപ്പെടുന്ന പവ്വതനിര ?