Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

A1, 3

B2, 4

C1, 4

D1, 2

Answer:

C. 1, 4

Read Explanation:

ഒന്നാം പഞ്ചവത്സര പദ്ധതി

  • ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് - 1951 എപ്രില്‍ 1-ാം തീയതി
  • ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല - കൃഷി, ജലസേചനം
  • ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത് - കാര്‍ഷിക പദ്ധതി 
  • ആരോഗ്യത്തിന്‌ ഏറ്റവും കൂടുതല്‍ തുക നിക്ഷേപിച്ച പഞ്ചവത്സര പദ്ധതി
  • കുടുംബാസൂത്രണ പദ്ധതികള്‍ക്ക്‌ (1952) പ്രാധാന്യം നല്‍കിയ പഞ്ചവത്സര പദ്ധതി
  • ഹാരോഡ്‌ ഡോമര്‍ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി

  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച മലയാളി - കെ.എന്‍. രാജ്‌
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്‌ - കെ.എന്‍. രാജ്‌
  • ഇന്ത്യയില്‍ വന്‍കിട ജലസേചന പദ്ധതികള്‍ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി
  • ക്യാപ്പിറ്റല്‍- ഔട്ട്പുട്ട്‌ റേഷ്യോ ഏറ്റവും കുറവായ പഞ്ചവത്സര പദ്ധതിയി

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്‌ ആരംഭിച്ച്‌ വന്‍കിട ജലസേചന പദ്ധതികള്‍ -

  • ഭക്രാനംഗല്‍
  • ഹിരാകുഡ്‌
  • ദാമോദര്‍വാലി

  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) ആരംഭിച്ച പദ്ധതി (എന്നാല്‍ UGC Act പാസ്സാക്കിയ വര്‍ഷം - 1956)
  • സാമൂഹിക വികസന പദ്ധതി (Community Development Programme, (1952)), നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ ആരംഭിച്ച പദ്ധതി

  • ആദ്യത്തെ പഞ്ചവത്സരപദ്ധിതിയുടെ ആകെ ചെലവ്  - 2378 കോടി രൂപ 25.
  • ആദ്യത്തെ പഞ്ചവത്സര പദ്ധതിയില്‍ ദേശീയോല്പാദനം പ്രതിവര്‍ഷം 3.6% ശതമാനം വര്‍ദ്ധിച്ചു 

 


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
The Second Five Year plan was based upon the ideas of which of the following statisticians?
പഞ്ചവത്സര കാലയളവിൽ റഷ്യൻ സഹകരണത്തോടെ നിർമ്മിച്ച പൊതുമേഖല ഇരുമ്പ് ഉരുക്ക് വ്യവസായ ശാലകളുടെ ശരിയായ ജോഡി ഏതാണ് ?

തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ?

  1. മാർത്താണ്ഡവർമ്മ 'പതിവുകണക്ക്' എന്ന പേരിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു.
  2. അർഹമായ സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് ചെമ്പകരാമൻ എന്ന പദവി നൽകി.
  3. മൈസൂർ സൈന്യത്തിന്റെ ആക്രമണം തടയുന്നതിനായി തിരുവിതാംകൂറിന്റെ അതിർത്തിയിൽ പ്രസിദ്ധമായ നടുംകോട്ട മാർത്താണ്ഡവർമ്മ പണികഴിപ്പിച്ചു.
  4. മാവേലിക്കര വാണിജ്യ വകുപ്പിന്റെ ആസ്ഥാനമാക്കി.

    ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏവയാണ് ശരിയായത് ?

    1. ഒന്നാം പഞ്ചവത്സര പദ്ധതി ഹാരോഡ്-ഡോമർ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
    2. അഞ്ചാം പഞ്ചവത്സര പദ്ധതി ദാരിദ്ര്യ നിർമ്മാർജ്ജനം, സ്വയംപര്യാപ്തത കൈവരിക്കൽ എന്നിവ ലക്ഷ്യമിട്ടിരുന്നു.
    3. ഏഴാം പഞ്ചവത്സര പദ്ധതി സാമൂഹിക നീതിയും സമത്വവും ഉൾപ്പെടെയുള്ള വളർച്ച എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.