Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 'അഭിനയത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന കലാരൂപമാണ് കൂടിയാട്ടം.
  2. കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന 'നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്.

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    കൂടിയാട്ടം

    • കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം
    • യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം (2001)
    •  'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ

    • ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം 
    • 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം

    • കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
    • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം 
    • കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
    •  മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
    • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം

    • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
    • കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
    • വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)

    • കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി

    • മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം




    Related Questions:

    What does the Nyāya school aim to achieve through structured reasoning and critical inquiry?
    In the Buddhist tradition, what were chaityas primarily used for?
    Which of the following statements best describes Vijayanagar Architecture?
    2023 നവംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച പുതിയ കലാരൂപം ഏത് ?
    നാടൻകലാ ഗവേഷണ കേന്ദ്രം നൽകുന്ന 2024 ലെ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?