App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ്, ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷൻ, ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ, മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരണ്ടി ഏജൻസി, ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്സ് തുടങ്ങിയ 5 സ്ഥാപനങ്ങൾ ചേർന്നതാണ് ലോകബാങ്ക് ഗ്രൂപ്പ്.
  2. 'തേഡ് വിൻഡോ' എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ലോകബാങ്കുമായാണ്.
  3. ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് ക്രിസ്റ്റലീന ജോർജീവ ആണ്.
  4. യൂജിൻ മേയറാണ് നിലവിലെ ഐഎംഎഫ് അധ്യക്ഷ.

    A1 മാത്രം

    B1, 2 എന്നിവ

    C3, 4

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ലോകബാങ്ക്

    • 1945 ഡിസംബർ 27-നാണ് ലോകബാങ്ക് സ്ഥാപിതമായത്.
    • 1946-ൽ പ്രവർത്തനം തുടങ്ങി.
    • ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും രൂപീകരിക്കാൻ കാരണമായ അന്താരാഷ്ട്ര സമ്മേളനം - ബ്രറ്റൺവുഡ് സമ്മേളനം (1944, യു.എസ്.എ)
    • 'ബ്രറ്റൺവുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ - ലോകബാങ്കും, അന്താരാഷ്ട്രനാണയ നിധിയും
    • ലോകബാങ്കിന്റെ ആസ്ഥാനം - വാഷിങ്ടൺ ഡി.സി
    • ലോകബാങ്കിൽ നിന്നും വായ്പയെടുത്ത ആദ്യ രാജ്യം - ഫ്രാൻസ്
    • ലോകബാങ്കിന്റെ ആപ്തവാക്യം - 'ദാരിദ്ര്യരഹിതമായ ഒരു ലോകത്തിനുവേണ്ടി'

    ലോക ബാങ്കിൻറെ ഏജൻസികൾ:

    • അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക്
    • അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ
    • അന്താരാഷ്ട്ര വികസന സമിതി
    • ബഹുകക്ഷി നിക്ഷേപസുരക്ഷാസമിതി
    • നിക്ഷേപ തർക്കപരിഹാരത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രം 

    ഭരണസമിതി 

    • അമേരിക്കൻ പ്രസിഡന്റാണ് ലോക ബാങ്ക് പ്രസിഡന്റിനെ നിർദേശിക്കുന്നത്.
    • അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
    • ലോകബാങ്കിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ള അമേരിക്കയിൽനിന്നുള്ള പൗരനായിരിക്കും എപ്പോഴും ബാങ്കിന്റെ പ്രസിഡന്റ്. 

    ലോക വികസന റിപ്പോർട്ട് 

    • ലോകബാങ്ക് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വാർഷിക വിശകലന റിപ്പോർട്ടാണ് ലോകവികസന റിപ്പോർട്ട്.
    • ലോകത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അവസ്ഥകളെപ്പറ്റി ഈ റിപ്പോർട്ട് വിശദമായി ചർച്ചചെയ്യുന്നു.

    • ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് യൂജിൻ മേയർ ആണ്.
    • ക്രിസ്റ്റലീന ജോർജീവയാണ് നിലവിലെ ഐഎംഎഫ് അധ്യക്ഷ.

    Related Questions:

    ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് സഖ്യത്തിൻറെ ആസ്ഥാനമായി നിശ്ചയിച്ചിരിക്കുന്ന രാജ്യം ഏത് ?
    ദേശീയതലത്തിൽ പ്രശസ്തി നേടിയ മനുഷ്യാവകാശ സംഘടന
    ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത് ?

    1. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് - ജനീവ
    2. നാറ്റോ - ബ്രസൽസ്
    3. ഗ്രീൻപീസ് - ആംസ്റ്റർഡാം
    4. ഇൻറ്റർപോൾ - ലിയോൺ
      CITES ഉടമ്പടി ലഭ്യമാകുന്ന ഭാഷകളിൽ പെടാത്തത് ഏത് ?