Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജന്റെ മൂന്ന് ഐസോടോപ്പുകളിൽ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നത് ഏത് ?

Aപ്രോട്ടിയം

Bഡ്യൂറ്റീരിയം

Cട്രിഷിയം

Dടെലൂറിയം

Answer:

B. ഡ്യൂറ്റീരിയം

Read Explanation:

ചില ഐസോടോപ്പുകളുടെ ഉപയോഗങ്ങൾ:

  1. ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യുറ്റീരിയം ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു.
  2. കാർബണിന്റെ ഐസോടോപ്പായ കാർബൺ-14 ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നു.
  3. ഫോസ്‌ഫറസിന്റെ ഐസോടോപ്പായ ഫോസ്ഫറസ്-31 സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ചുവരുന്നു.
  4. അയഡിൻ - 131, കൊബാൾട്ട് -60 മുതലായവ വൈദ്യശാസ്ത്രരംഗത്ത് കാൻസർ, ട്യൂമർ മുതലായ രോഗങ്ങളുടെ ചികിൽസയ്ക്കും രോഗനിർണയത്തിനും ഉപയോഗിച്ചുവരുന്നു.
  5. യുറേനിയം-235 ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.

Related Questions:

പ്രോട്ടോൺ എന്ന പേര് നൽകിയത്, --- ആണ്.
ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?
സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോട്ടോപ്പ് ?
ഈ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ________ കൊണ്ട് നിർമ്മിച്ചതാണെന്ന് തോംസൺ തന്റെ പരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തി.
കാർബണിന്റെ ഏത് ഐസോടോപ്പാണ് ഫോസിലുകളുടെയും ചരിത്രാതീതകാലത്തെ വസ്തുക്കളുടെയും കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിച്ചു വരുന്നത് ?