Challenger App

No.1 PSC Learning App

1M+ Downloads

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇവയിൽ ഏതൊക്കെയാണ് ?

  1. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
  2. പാർട്ടികൾ വ്യത്യസ്തമായ നയങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുന്നു
  3. ഒരു രാജ്യത്തിനുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിൽ പാർട്ടികൾ നിർണായക പങ്കുവഹിക്കുന്നു
  4. സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും പാർട്ടികൾ വലിയ പങ്കു വഹിക്കുന്നു.

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dഒന്നും രണ്ടും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ:

    • പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
    • പാർട്ടികൾ വ്യത്യസ്തമായ നയങ്ങളും പരിപാടികളും മുന്നോട്ടുവയ്ക്കുകയും അവരിൽനിന്ന് വോട്ടർമാർ അനുയോജ്യരായവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.  
    • ഒരു രാജ്യത്തിനുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിൽ പാർട്ടികൾ നിർണായക പങ്കുവഹിക്കുന്നു.
    • പാർട്ടികൾ ഗവൺമെന്റ് ഉണ്ടാക്കുകയും ഭരണം നിർവഹിക്കുകയും ചെയ്യുന്നു.  
    • പ്രതിപക്ഷമായി ക്രിയാത്മകമായി നിയമ നിർമ്മാണത്തിൽ ഇടപെടുന്നു. 
    • സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും പാർട്ടികൾ വലിയ പങ്കു വഹിക്കുന്നു.

    Related Questions:

    Which of the following is the oldest High Court in India ?
    ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
    ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് എന്തിലൂടെ?

    “നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” എന്ന പ്ലേറ്റോയുടെ കാഴ്ചപ്പാടിന്റെ പ്രസക്തി വിലയിരുത്തി താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

    1.നാം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മികവും മേന്മയും നമ്മള്‍ എങ്ങനെ സമൂഹത്തില്‍ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    2.രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യത്തെയാണ് പ്ലേറ്റോ വ്യക്തമാക്കുന്നത്.

    കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:

    1. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
    2. രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
    3. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
    4. നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ