App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ബാങ്ക് ഓഫ് ബംഗാൾ

  2. ബാങ്ക് ഓഫ് ബോംബെ

  3. ബാങ്ക് ഓഫ് മദ്രാസ്

Aഇവയെല്ലാം

Bരണ്ട് മാത്രം

Cഒന്നും മൂന്നും

Dഇവയൊന്നുമല്ല

Answer:

A. ഇവയെല്ലാം

Read Explanation:

ബാങ്ക് ഓഫ് ബംഗാൾ :

  • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
  • ബാങ്ക് ഓഫ് കൽക്കട്ട എന്ന പേരിൽ 1806ൽ സ്ഥാപിക്കപ്പെട്ടു.
  • ബാങ്ക് ഓഫ് ബംഗാൾ എന്ന് 1809ൽ പുനർനാമകരണം ചെയ്യപ്പെട്ടു.

ബാങ്ക് ഓഫ് ബോംബെ :

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ രണ്ടാമത്തേത്.
  • മുംബൈ ആസ്ഥാനമാക്കി 1840ൽ സ്ഥാപിക്കപ്പെട്ടു.

ബാങ്ക് ഓഫ് മദ്രാസ് : 

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ മൂന്നാമത്തേത്
  • 1843 ജൂലൈ ഒന്നിന് മദ്രാസിൽ സ്ഥാപിക്കപ്പെട്ടു.
  • അനേകം പ്രാദേശിക ബാങ്കുകളെ കൂട്ടിച്ചേർത്താണ് ബാങ്ക് ഓഫ് മദ്രാസ് സ്ഥാപിക്കപ്പെട്ടത്.

1921ൽ മൂന്നു പ്രസിഡൻസി ബാങ്കുകളും തമ്മിൽ ലയിപ്പിക്കപ്പെടുകയും 'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' രൂപീകൃതമാവുകയും ചെയ്തു.

 


Related Questions:

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

യുപിഐ പണമിടപാട് നടത്താൻ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ?

'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?

IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?