App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?

Aനൈട്രജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

B. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

ആഗോളതാപനം 

  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവാണ്‌ ആഗോളതാപനം 

  • വനനശീകരണം, വ്യവസായവത്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലമാണ് ആഗോളതാപനം ഉണ്ടാകുന്നത്

  • ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം - കാർബൺ ഡൈ ഓക്സൈഡ് 

  • ആഗോളതാപനത്തിന് കാരണമാകുന്ന മറ്റ് വാതകങ്ങൾ - മീഥേൻ , നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ 

  • കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന് കീഴിൽ രൂപം കൊണ്ട സംഘടനയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് 

  • ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി - ക്യോട്ടോ പ്രോട്ടോകോൾ (2012ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു)

  • ലോകത്തെ കാർബൺ ഡയോക്സൈഡ് കുറയ്ക്കുവാനുള്ള 1997ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം 2015ൽ നിലവിൽ വന്ന ഉടമ്പടി - പാരീസ് ഉടമ്പടി 

  • പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വച്ച വർഷം 2016 ഒക്ടോബർ 2


Related Questions:

Aphenphosmphobia is the fear of :
ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ രീതി?
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?
Which is not essential in a balanced diet normally?
ചീസ് ഉല്പാദനത്തിന് ഉപയോഗിക്കുന്ന അണുജീവി :