Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഒരു രൂപ ഒഴികെയുള്ള എല്ലാ നോട്ടുകളും അടിച്ചിറക്കുന്നത് ഭാരതീയ റിസർവ് ബാങ്ക് ആണ് 
  2. നോട്ടടിക്കുന്നതിനു നിശ്ചിത മൂല്യം വരുന്ന സ്വർണമോ വിദേശനാണ്യശേഖരമോ കരുതലായി സൂക്ഷിക്കുന്നു
  3. ഒരു രൂപ നോട്ടും അനുബന്ധ നാണയങ്ങളും അച്ചടിച്ചിറക്കുന്നത് കേന്ദ്രധനകാര്യ വകുപ്പാണ്

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 10,000 രൂപ വരെയുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ അധികാരമുള്ള രാജ്യത്തെ ഏക അതോറിറ്റിയാണ് റിസർവ് ബാങ്ക്.
    • എത്ര നോട്ടുകൾ അച്ചടിക്കണമെന്ന് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചു തീരുമാനിക്കുന്നു.
    • ഒരു രാജ്യത്തെ മൊത്തം സ്വത്തു വകകളുടെയും സാധനങ്ങളുടെയും മൂല്യത്തിന് തുല്യമായിരിക്കണം ആ രാജ്യത്ത് പ്രാബല്യത്തിലുള്ള മുഴുവൻ നോട്ടുകളും.
    • ഇവയുടെ മൂല്യത്തിലുണ്ടാവുന്ന വർദ്ധനവിന് ആനുപാതികമായി മാത്രമേ റിസർവ് ബാങ്കിന് കൂടുതൽ നോട്ടുകൾ ഇറക്കാൻ അനുമതിയുള്ളു.
    • നോട്ടടിക്കുന്നതിനു നിശ്ചിത മൂല്യം വരുന്ന സ്വർണമോ വിദേശനാണ്യശേഖരമോ കരുതലായി റിസർവ് ബാങ്ക് സൂക്ഷിക്കുന്നു.
    • ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ്‌ ഒരു രൂപ നോട്ട്.
    • ഇന്ത്യയിൽ മറ്റു കറൻസികൾ റിസർവ്‌ ബാങ്ക്‌ ഗവർണർ പുറത്തിറക്കുമ്പോൾ, ഒരു രൂപാ നോട്ട് അച്ചടിക്കാനുള്ള അധികാരം കേന്ദ്ര ധനകാര്യ വകുപ്പിനാണ്.
    • റിസർവ്‌ ബാങ്ക്‌ ഗവർണറൂടെ ഒപ്പിനു പകരം, കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ ഒപ്പാണ്‌ ഈ നോട്ടുകളിൽ പതിച്ചിരിക്കുന്നത്.

    Related Questions:

    The RBI issues currency notes under the
    ഇന്ത്യൻ റിസർവ്‌ ബാങ്ക് ആരംഭിച്ച ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന ആദ്യ റീട്ടെയിൽ ശൃംഖല ?
    RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'RBI അക്കാഡമി' എവിടെ സ്ഥിതി ചെയ്യുന്നു ?
    1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
    2016 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?