Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

അമിത രക്തസമ്മർദ്ദത്താൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സെറിബ്രൽ ഹെമറേജ്.രക്തസമ്മർദ്ദം കൂടി തലച്ചോറിലേക്കുള്ള രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്


Related Questions:

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

ഡി എൻ എ കണ്ടുപിടിച്ചതാര്?

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .

കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.

2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.