Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.
- ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.
Aii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
Answer:
B. എല്ലാം ശരി
Explanation:
മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമീർ പർവ്വതനിര. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു,