Question:

ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം

 

A1 മാത്രം

B2 മാത്രം

C1ഉം 2ഉം ശരിയാണ്

Dഇവയൊന്നുമല്ല

Answer:

A. 1 മാത്രം

Explanation:

  • മധ്യ യൂറോപ്പിലും ബാൾക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ജർമ്മനി ആരംഭിച്ച തീവ്രദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ആയിരുന്നു പാൻ ജർമൻ പ്രസ്ഥാനം

  • 1871ൽ ജർമ്മനി ഫ്രാൻസിന്റെ പക്കൽ നിന്ന് കൈവശപ്പെടുത്തിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ആയിരുന്നു പ്രതികാര പ്രസ്ഥാനം.

Related Questions:

ഒന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ട വർഷം ഏതാണ് ?

വാർസോ ഉടമ്പടി നിലവിൽ വന്നത് ?

'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു

2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.

4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.

2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

പാരീസ് ഉടമ്പടി നടന്ന വർഷം ?