App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശീതജലപ്രവാഹം ഏതാണ് ?

Aകുറോഷിയോ പ്രവാഹം

Bനോർവീജിയൻ പ്രവാഹം

Cഅലാസ്ക്കൻ പ്രവാഹം

Dപെറു പ്രവാഹം

Answer:

D. പെറു പ്രവാഹം

Read Explanation:

  • സമുദ്രജല പ്രവാഹങ്ങൾ - നദീപ്രവാഹം പോലെ ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്കുള്ള സമുദ്രത്തിലെ ജലത്തിന്റെ ഒഴുക്ക്

  • ഉഷ്ണജലപ്രവാഹങ്ങൾ - ഉഷ്ണ മേഖലയിൽ നിന്നോ ഉപോഷ്ണ മേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രുവീയ - ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജല പ്രവാഹങ്ങൾ

  • ശീതജലപ്രവാഹങ്ങൾ - ധ്രുവീയ - ഉപധ്രുവീയ മേഖലകളിൽ നിന്ന് ഉഷ്ണ മേഖലയിലേക്കോ ഉപോഷ്ണ മേഖലയിലേക്കോ ഒഴുകി എത്തുന്ന സമുദ്രജല പ്രവാഹങ്ങൾ

പസഫിക് സമുദ്രത്തിലെ ശീതജല പ്രവാഹങ്ങൾ

  • പെറു (ഹംബോൾട്ട് ) പ്രവാഹം

  • കാലിഫോർണിയ പ്രവാഹം

  • ഒയാഷിയോ പ്രവാഹം

  • പശ്ചിമവാത പ്രവാഹം

പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹം

  • ഉത്തരമധ്യരേഖാ പ്രവാഹം

  • കുറോഷിയോ പ്രവാഹം

  • പൂർവ്വ ആസ്ട്രേലിയൻ പ്രവാഹം

  • ഉത്തര പസഫിക് പ്രവാഹം

  • ബ്രിട്ടീഷ് കൊളംബിയൻ പ്രവാഹം

  • മധ്യരേഖാ പ്രതി പ്രവാഹം

  • ദക്ഷിണ മധ്യരേഖാ പ്രവാഹം


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിലുള്ള സമുദ്രം ?
Which ocean has the most islands?
കടൽത്തറയെ സമുദ്രഗർത്തങ്ങളിലൂടെ സാവാധനം വിഴുങ്ങുന്ന മേഖല :
Oceans are interconnected, together known as the :
മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?